യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മുൻ എംഎൽഎ ശോഭന ജോർജ്

New Update
H

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മുൻ എംഎൽഎ ശോഭന ജോർജ്. ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ശോഭന വിസ സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.

Advertisment

ബിസിനസ്-ചലച്ചിത്ര-കായിക-സാംസ്കാരിക-സാഹിത്യ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. നിലവിൽ കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ ചെയർപേഴ്സൺ ആയ ശോഭന മുമ്പ് മൂന്ന് തവണ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയിട്ടുണ്ട്.

Advertisment