സൗദിയിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ; 2022 നെ അപേക്ഷിച്ചു 2023 ജൂണിൽ 18% കുറഞ്ഞു

New Update
money

ജിദ്ദ:   സൗദിയിലെ  പ്രവാസികൾ  സ്വദേശത്തേക്കും മറ്റുമായി  പണം അയക്കുന്നത് കഴിഞ്ഞ ജൂണിൽ ശ്രദ്ധേയമായ വിധം കുറഞ്ഞു.   2022 ജൂണിൽ അയച്ചതിനേക്കാൾ വലിയ കുറവാണ്  2023 ജൂണിൽ അയച്ച സംഖ്യയിൽ ഉണ്ടായത്.   18 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ  ഉണ്ടായിട്ടുള്ളത്.    10.8 ബില്യൺ റിയാലാണ് സൗദിയിലെ പ്രവാസികൾ  കഴിഞ്ഞ ജൂണിൽ വിദേശങ്ങളിലേക്ക് അയച്ചത്.

Advertisment

സൗദി സെൻട്രൽ ബാങ്കായ “സാമ” യുടെ കണക്കുകൾ പ്രകാരം, 2023 മെയ് മാസത്തെ അപേക്ഷിച്ചും  പ്രവാസികളുടെ പണമയയ്ക്കൽ  ജൂൺ മാസത്തിൽ  കുറഞ്ഞു.   4% കുറവാണ് 2023 മെയ് മാസത്തെ അപേക്ഷിച്  ജൂണിൽ ഉണ്ടായത്.  അതായത് ഏകദേശം 435 മില്യൺ റിയാലിന്റെ കുറവ്.   

"Argaam" വെബ്‌സൈറ്റ് അനുസരിച്ച്, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ ജൂണിൽ സ്വദേശികൾ വിദേശത്തേക്ക് നടത്തിയ  പണമയയ്ക്കലും കുറഞ്ഞു - അതായത്,  24%  എന്ന തോതിൽ.   മൊത്തം സംഖ്യ 5.16 ബില്യൺ  റിയാൽ.

Advertisment