ദുബായ്: സൗദിയിൽ മാസപ്പറവി കണ്ടതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16ന് ബലിപെരുന്നാള്‍. മാസപ്പിറവി എവിടെയും ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ വലിയ പെരുന്നാള്‍ ജൂണ്‍ 17ന് ആയിരിക്കും.
അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.