ദോഹ: ഖത്തറിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി നൽകിയിരിക്കുന്നത്. മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
വാരാന്ത്യ അവധികൾ കൂടി ചേർന്ന് 9 ദിവസം അവധി ലഭിക്കും. ജീവനക്കാർക്ക് ജൂൺ 23 ഞായറാഴ്ച മുതൽ പ്രവൃത്തി ദിവസം പുനരാരംഭിക്കും.