Advertisment

ഒമാനിലും ബഹ്റൈനിലും ബലിപെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
eid al adha

മസ്ക്കറ്റ്: ബഹ്റൈനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനാണ് അവധികൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.

Advertisment

ജൂൺ 15 (ശനി) മുതൽ 18 (ചൊവ്വ) വരെയുള്ള ദിവസങ്ങളിലാണ് ബഹ്റൈനിൽ പെരുന്നാൾ അവധി നൽകിയിരിക്കുന്നത്. ഈ കാലയളവിൽ രാജ്യത്തെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അടച്ചിടുമെന്ന് സർക്കുലറിൽ വ്യക്തമാക്കി.

ഒമാനിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലയിൽ ജൂൺ 16 (ഞായർ) മുതൽ 20 (വ്യാഴം) വരെ പൊതു അവധിയായിരിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചത്. വാരാന്ത്യം ഉൾപ്പെടെ രാജ്യത്തെ നിവാസികൾക്ക് പെരുന്നാളിന് 9 ദിവസം തുടർച്ചയായി ഒഴിവ് ലഭിക്കും.

Advertisment