/sathyam/media/media_files/DBrGzH2eKy1UD5ablq7J.jpg)
ദുബായ്: ആശ്രിതവിസാ നടപടിക്രമങ്ങൾ കർശനമാക്കാനൊരുങ്ങി യുഎഇ. ഡിജിറ്റൽ ​ഗവൺമെന്റാണ് ആശ്രിത വിസയിൽ ബന്ധുക്കളെ യുഎഇയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. അഞ്ച് ബന്ധുക്കളെ താമസ വിസയിൽ കൊണ്ടുവരുന്നതിന് കുറഞ്ഞത് 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന.
അതേസമയം, ആറ് പേരെ സ്പോൺസർ ചെയ്യണമെങ്കിൽ 15,000 ദിർഹം ശമ്പളവും ഉണ്ടായിരിക്കണം. ആറിൽ കൂടുതൽ പേരെ സ്പോൺസർ ചെയ്യാനുള്ള അപേക്ഷയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്‌ടർ ജനറലാണ് തീരുമാനമെടുക്കുക.
എന്നാൽ പുതിയ നിയമം എന്നാണ് പ്രാബല്യത്തിൽ വരുകയെന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭ്യമായിട്ടില്ല. മാത്രമല്ല, ജീവിത പങ്കാളിയും മക്കളും ഉൾപ്പെടെയാണോ 5 പേരെ സ്പോൺസർ ചെയ്യാൻ സാധിക്കുന്നതെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും വ്യക്തമല്ല.
യുഎഇയിൽ റഡിസൻസ് വിസയുള്ളയാളുടെ ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ, ഇരുവരുടെയും മാതാപിതാക്കൾ എന്നിവർക്കാണ് ആശ്രിത വിസ ലഭിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us