/sathyam/media/media_files/wTWzDHmjYKGAncdkqmdy.jpeg)
ദുബായ്: ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനവുമായി യുഎഇ ആരോ​ഗ്യ - പ്രതിരോധ മന്ത്രാലയം. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് യുഎഇയിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതാണ് പുതിയ നിയമം. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും പിന്നാലെയാണ് പുതിയ നിയമം.
സ്ത്രീകളുടെ സമ്മതമില്ലാതെ നടന്ന ശാരീരിക ബന്ധത്തിലുണ്ടായ ഗർഭം ഒഴിവാക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഗർഭധാരണത്തിന് കാരണക്കാരനായ വ്യക്തി സ്ത്രീയുമായി വിവാഹ ബന്ധത്തിന് യോഗ്യനല്ലാത്ത ബന്ധുവാണെങ്കിലും ഗർഭച്ഛിദ്രത്തിന് അപേക്ഷ നൽകാൻ സാധിക്കും. നിയമവിധേയമായി അബോർഷൻ അനുവദിക്കുന്ന സാഹചര്യങ്ങളിൽ ഇവ കൂടി ഉൾപ്പെടുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
ഗർഭച്ഛിദ്രത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഒരോ അപേക്ഷയിലും വ്യക്തമാക്കിയിരിക്കുന്ന കാരണങ്ങൾ പഠിക്കാൻ ഓരോ ആരോഗ്യ വകുപ്പും ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് കഴിഞ്ഞയാഴ്ച മന്ത്രാലയം നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us