ഹജ്ജ് 2024: ഇനി ധന്യമടക്കം, ആദ്യ ഇന്ത്യൻ സംഘം ശനിയാഴ്ച മടങ്ങും; ഇതുവരെ മരണപ്പെട്ടത് മലയാളികൾ ഉൾപ്പെടെ 98 ഇന്ത്യൻ ഹാജിമാർ

New Update
V

ജിദ്ദ: ഡൽഹി ലക്നൗ, ശ്രീനഗർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നെത്തിയ ഏകദേശം 3,800ഓളം ഹാജിമാർ ശനിയാഴ്ച ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ മടങ്ങുന്നതോടെ ഈ വർഷത്തെ ഇന്ത്യൻ ഹാജിമാരുടെ തിരിച്ചു പോക്കിന് തുടക്കമാകും.

Advertisment

മദീന വഴിയെത്തിയ ഹാജിമാരാണ് ആദ്യ സംഘങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആദ്യമെത്തിയവർ ആദ്യമാദ്യം എന്ന നിലയിൽ മടക്കം പുരോഗമിക്കും.

മലയാളികൾ ഉൾപ്പെടെ ജിദ്ദ വഴിയെത്തിയ ഹാജിമാരുടെ മദീന സന്ദർശനത്തിനും ശനിയാഴ്​ച തുടക്കമാകും. മദീനാ സിയാറത്താണ് ആരംഭിച്ചിട്ടുള്ളത്. ഇവരുടെ നാട്ടിലേക്കുള്ള മടക്കം മദീനാ വിമാനത്താവളത്തിൽ നിന്നായിരിക്കും.

ശനിയാഴ്ച മടങ്ങാനുള്ളവർ ഇതിനകം മക്കയിലെത്തി കഅബാ മന്ദിരത്തിൽ വിടവാങ്ങൽ പ്രദക്ഷിണം നിർവഹിച്ചു കഴിഞ്ഞു. ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ പ്രത്യേക ബസുകളിലാണ് ഹാജിമാരെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നത്. യാത്ര പുറപ്പെടുന്നതിന്​ 24 മണിക്കൂർ മുമ്പ് ഹാജിമാരുടെ ലഗേജുകൾ സർവിസ് കമ്പനികൾ സ്വരൂപിച്ച് എയർപോർട്ടുകളിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്.  

ഒന്നേ മുക്കാൽ ലക്ഷം പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിൽ പങ്കെടുത്തത്. സൗദിയ്ക്ക് അകത്തു നിന്നും ഗൾഫ് ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിന്നും എത്തിയ ഇന്ത്യൻ തീർത്ഥാടകർ ഇതിൽ ഉൾപ്പെടില്ല. ഇന്ത്യയിൽ നിന്നെത്തിയ തീര്ഥാടകരിൽ ഇരുപതിലേറെ മലയാളികൾ ഉൾപ്പെടെ ഇതിനകം 98 ഹാജിമാർ പുണ്യ കേന്ദ്രങ്ങളിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞത്.

Advertisment