വിശുദ്ധ ഹജ്ജ് കഴിഞ്ഞു മരണമടഞ്ഞ എടപ്പാൾ സ്വദേശിനിയുടെ മയ്യിത്ത് മക്കയിൽ ഖബറടക്കി

New Update

മക്ക: കാരന്തൂർ മർകസ് ഗ്രൂപ്പ്‌ വഴി ഹജ്ജിനെത്തിയ എടപ്പാൾ പൊട്ടങ്കുളം സ്വദേശിനി റാബിഅ ഹജ്ജുമ്മയുടെ ജനാസ ഹറം ശരീഫിൽ മഗ്‌രിബിന് മയ്യിത് നിസ്കരിച്ച ശേഷം നിരവധി ആളുകളുടെ സാനിധ്യത്തിൽ മക്കയിൽ മറവ് ചെയ്തു.

Advertisment

ഹജ്ജ് കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപിൽ മക്കയിലെ താമസ സ്ഥലത്തു വെച്ചു ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.

ഭർത്താവ് അബ്ദുള്ള കുട്ടി ഹാജിയും അവരോടൊപ്പം ഹജ്ജിന് ഉണ്ടായിരുന്നു. ജനാസയെ ഗ്രൂപ്പ്‌ ലീഡർമാരായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയവർ അനുഗമിച്ചു.

മക്കൾ : ഇസ്മാഈൽ, ആഇഷാബി, ശറഫുദ്ധീൻ, റസിയ, ഹനാൻ, ഖദീജ

മരുമക്കൾ : തസ്ലീമ, അബ്ദു നാസർ, മുഫീദ, മുഹമ്മദ്‌ ഷഫീഖ്, മുഫസ്സിൽ.

കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ICF RSC ഹജ്ജ് വളണ്ടിയർ കോർ ഭാരവാഹികളായ ജമാൽ കക്കാട്, റഷീദ് അസ്ഹരി,ഷാഫി ബാഖവി,ഹനീഫ് അമാനി, സുഹൈർ കോതമംഗലം, കബീർ പറമ്പിൽ പീടിക, ഫിറോസ് സഅദി, അലി പുളിയക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

വിവരം അറിഞ്ഞു ഖത്തറിൽ നിന്നെത്തിയ മക്കളും സഹോദരങ്ങളും ബന്ധുക്കളും കൂടെ ഹജ്ജിന് എത്തിയവരുമായ ഒട്ടേറെ പേർ മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചു.

Advertisment