ഡെങ്കിപ്പനിക്കെതിരെ മുൻകരുതൽ; മലയാളത്തിൽ ബോധവത്കരണവുമായി യുഎഇ ആരോ​ഗ്യമന്ത്രാലയം

New Update
H

ദുബായ്: ഡെങ്കിപ്പനിക്കെതിരെ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാ​ഗമായുള്ള ബോധവത്കരണ വീഡിയോകൾ മലയാളത്തിലും അവതരിപ്പിച്ച് യുഎഇ ആരോ​ഗ്യമന്ത്രാലയം.

Advertisment

പനി അനുഭവപ്പെട്ടാൽ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും വീഡിയോ സന്ദേശത്തിലൂടെ മന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾ ഉൾപ്പെടെയുള്ളവരിലേയ്ക്ക് മുന്നറിയിപ്പ് എത്തിക്കുന്നതിന്റെ ഭാ​ഗമായാണ് വിവിധ ഭാഷകളിൽ ബോധവത്കരണം നടത്തുന്നത്.

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പകൽസമയത്താണ് സജീവമാകുന്നതെന്നും ജാഗ്രതാവേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുക, ശുചിമുറികൾ ഉൾപ്പെടെയുള്ളവ വൃത്തിയായി സൂക്ഷിക്കുക, കീടനാശിനികൾ ഉപയോഗിച്ച് കൊതുക് ഉൾപ്പെടെയുള്ള കീടങ്ങളെ നിയന്ത്രിക്കുക, കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ ക്രീമുകളും നീളമുള്ള വസ്ത്രങ്ങളും ധരിക്കുക തുടങ്ങിയ മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്.

Advertisment