/sathyam/media/media_files/OAHlhwdGZWAqcHYaDAk4.jpeg)
ജിദ്ദ: സൗദിയിലെ ദക്ഷിണ, കിഴക്കൻ മേഖലകളിൽ നടന്ന വിജയകരമായ പരിശോധനയിൽ മയക്കുമരുന്ന് വിതരണ - കടത്ത് ശ്രുംഖലയിലെ മൊത്തം എട്ട് പേര് പിടിയിലായി. ഇതിൽ രണ്ട് പേർ ഇന്ത്യൻ പ്രവാസികളാണ്. മറ്റുള്ളവരിൽ രണ്ട് സിറിയൻ സ്വദേശികളും നാല് സൗദി പൗരന്മാരും പെടുന്നു. ഇവരിൽ നിന്ന് വലിയ തോതിലുള്ള നിരോധിത ഗുളികളും മറ്റുമാണ് തോണ്ടിയായി കണ്ടെത്തിയതും.
ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ മയക്ക്മരുന്ന് വിതരണവുമായി ബന്ധപ്പെട്ടവർ അറസ്റ്റിലായപ്പോൾ പ്രതികൾ രണ്ട് ഇന്ത്യക്കാർ. അസീർ പ്രവിശ്യാ ട്രാഫിക് പൊലീസാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. 126 കിലോ മയക്കുമരുന്ന് ശേഖരവുമായാണ് രണ്ടു ഇന്ത്യൻ യുവാക്കൾ പിടിയിലായതെന്ന് അസീർ ആഭ്യന്തര വകുപ്പ് അറിയിച്ചു. തുടർ നടപടികൾക്ക് പ്രതികളെ തൊണ്ടി സഹിതം ബന്ധപ്പെട്ട വകുപ്പിന് കൈമാറിയെന്നും അധികൃതർ അറിയിച്ചു.
/sathyam/media/media_files/ptrbSbU5ZWefVfLAiOjs.jpeg)
അതേസമയം, ഇവർ ഏതു സംസഥാനക്കാർ ആണെന്നോ മറ്റു വിശദവിവരങ്ങളോ അറിവായിട്ടില്ല.
മറ്റൊരു സമാന സംഭവത്തിൽ കിഴക്കൻ സൗദിയിലെ ബത്ഹ അതിർത്തി ചെക്ക്‌പോസ്റ്റിൽ വെച്ച് മയക്കുമരുന്ന് കടത്തുകാരായ ആറ് പേർ സൗദി - യു എ ഇ സംയുക്ത നീക്കത്തിൽ പിടിയിലായി. ഇവരിൽ നിന്ന് 7.920.000 കിലോ മയക്കുമരുന്നു ഗുളിക പിടികൂടി. ആറ് പേരിൽ രണ്ടു സിറിയൻ പ്രവാസികളും നാല് സൗദി സ്വദേശികളും പെടുന്നു.
മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് അറിവ് ലഭിക്കുന്നവർ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരം കൈമാറണം. 995 എന്ന നമ്പറിലും ഇ-മെയിൽ വഴിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളിൽ ബന്ധപ്പെട്ടും മയക്കുമരുന്ന് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാവുന്നതാണെന്നും വിവരങ്ങൾ തീർത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് സുരക്ഷാ വകുപ്പുകൾ ഈ വർത്തയോടൊപ്പവും പൊതുജങ്ങളെ ഉണർത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us