ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ അംഗത്വ കാർഡ് വിതരണം   ജിദ്ദയിലെ ആരോഗ്യ പ്രവർത്തകർക്ക് നൽകി ഉൽഘാടനം ചെയ്തു

New Update
9999

ഓ ഐ സി സി പത്തനംതിട്ട.ജില്ലാ കമ്മിറ്റി മെമ്പർ ഷിപ്പ് കാർഡുകളുടെ വിതരണോ ൽഘാടനം അനിൽ കുമാർ പത്തനംതിട്ട യുടെ നേതൃതത്തിൽ സക്കീർ ഹുസൈൻ എടവണ്ണ നിർവഹിക്കുന്നു

ജിദ്ദ:   ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ അംഗത്വകാർഡുകൾ ജിദ്ദയിലെ പ്രവാസികൾ ക്കിടയിൽ അറിയപ്പെടുന്ന  ജീവകാരുണ്യ പ്രവർത്തകർക്ക് നൽകി വിതരണോ ൽഘാടനം ചെയ്തു.. ആദ്യ കാർഡ് ജിദ്ദ ഒഐസിസി റീജൺ പ്രസിഡന്റിന്റെ  ഇൻ ചാർജ്ജ് വഹിക്കുന്ന സക്കിർ ഹുസൈൻ എടവണ്ണ പത്തനംതിട്ട യിൽ നിന്നുള്ള ആരോഗ്യ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന സജി ജോർജ്ജ് കുരുങ്ങാട്ട്, ബിജി സജി, എന്നിവർക്കും, ജിദ്ദയിൽ നിന്നുള്ള യൂത്ത്‌ വിംഗ് ദേശീയ അംഗവുമായ ജിജ സുജു തേവരുപ്പറമ്പിലിനും നൽകി ഉൽഘാടനം ചെയ്തു,

Advertisment

പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട നേതൃത്വം നൽകി. ഹെല്പ് ഡെസ്കിൽ നടന്ന ചടങ്ങിൽ വെസ്റ്റൺ റീജനൽ ജനറൽ സെക്രട്ടറി നൗഷാദ് അടൂർ ഹെല്പ് ഡെസ്ക് കൺവീനറും, ഗ്ലോബൽ മെമ്പറുമായ അലി തേക്കുതോട്, നാസിമുദീൻ മണനാക്ക്, മുജീബ് മുത്തേടത്ത്, ബഷീർ അലി പരുത്തിക്കുന്നൻ, സിദ്ദിഖ് ചോക്കാട്, നാസർ കോഴിക്കോട്, സൈമൺ പത്തനംതിട്ട, സുജു തേവരു പറമ്പിൽ, അബ്ദുൽ ഗഫൂർ, ഉസ്മാൻ കുണ്ടു കടവ്,ലിജു ഏനാത്ത്, ബിനു ദിവാകരൻ, സുബാഹാൻ കോഴിക്കോട്, അഷറഫ് കൊല്ലം എന്നിവർ പങ്കെടുത്തു.

ജില്ലയിലുള്ള എല്ലാവരുടെയും കാർഡുകൾ ഭവനങ്ങളിൽ എത്തിച്ചു കൊടുക്കുമെന്ന് പ്രസിഡന്റ്‌ അനിൽ കുമാർ പത്തനംതിട്ട യും, അലിതേക്കു തോടും, നൗഷാദ് അടൂരും, മനോജ്‌ മാത്യു അടൂരും, അയൂബ് ഖാൻ പന്തളവും സംയുക്ത മായി അറിയിച്ചു.

Advertisment