തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ബഹ്റൈനിൽ കബറടക്കി

New Update
66

ഇന്നലെ രാത്രി സൽമാനിയ ആശുപത്രിയിൽ മരണമടഞ്ഞ തമിഴ് നാട് സ്വദേശി അബ്ദുറഹ്മാന്റെ മയ്യത്ത് ഇന്ന് 3 മണിക്ക് കുവൈത്ത് മസ്ജിദിൽ ബി കെ എസ് എഫ് ന്റെ നേതൃത്വത്തിൽ  കബറടക്കം നടത്തി.
കഴിഞ്ഞ ഒന്നരമാസമായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.

Advertisment

മൃതദേഹം സംസ്ക്കരിക്കുന്നതിനും അനുബന്ധമായി വന്ന മുഴുവൻ ചിലവുകളും ബി കെ എസ് എഫ്  ആണ് വഹിച്ചത്.' വളരെ തുച്ചമായ വരുമാനത്തിൽ ജോലി ചെയ്തിരുന്ന പരേതന്റെ ഭാര്യയും രണ്ട് മക്കളും ബഹ്റൈനിൽ ഉണ്ട് സാമ്പത്തികമായി വലിയ പ്രയാസത്തിലുള്ള കുടുംബത്തിന് ബി കെ എസ് എഫ് ന്റെ സഹായം വലിയ ആശ്വാസമായി..

മൃതദേഹത്തിന്റെ പേപ്പർ വർക്കുകൾക്കും   സംസ്ക്കാര ചടങ്ങുകൾക്കും നജീബ് കടലായി .സുബൈർ കണ്ണൂർ,അൻവർ കണ്ണൂർ, മനോജ് വടകര, ലത്തീഫ് മരക്കാട്ട് മജീദ്‌ തണൽ സലിം നമ്പ്ര ബദറുദ്ധീൻ പൂവ്വാർ
ഷീജു സൈദ് ഹനീഫ്  പരേതന്റെ കുടുംബക്കാരും സുഹൃത്തുക്കളും പങ്കെടുത്തു

Advertisment