Advertisment

ഒരാഴ്ച മുമ്പ് ഉംറ നിർവഹിക്കാനെത്തിയ മുവാറ്റുപുഴ സ്വദേശിനി മക്കയിൽ മരണപ്പെട്ടു

New Update
22

മക്ക:   യുവതിയായ മലയാളി തീർത്ഥാടക  പുണ്യ മക്കയിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു. കോതമംഗലം, ആയക്കാട്, തൈക്കാവുംപടി, ആലക്കട മുഹമ്മദിന്റെ  മകൾ സാലിമ മുഹമ്മദ് (24) ആണ് മരണപ്പെട്ടത്.

മാതാവ്:   പെരുമ്പാവൂര്‍, കണ്ടന്തറ, ആലങ്ങാട്ട് ഇബ്രാഹീമിന്റെ മകള്‍ ജാസ്മിന്‍.  ഭർത്താവ്:   മൂവാറ്റുപുഴ, പെരുമറ്റം,  പടിഞ്ഞാറെച്ചാലില്‍ അലിയാര്‍ മകന്‍ ഷാൻ  (ദുബൈ).   സഹോദരങ്ങള്‍:  മുഹമ്മദ് അസ്ലം, സാലിഹ.   

ഈ മാസം ഒന്നിന് പെരുമ്പാവൂര്‍ അല്‍ബദ്‌രീസ് ഉംറ സംഘത്തോടൊപ്പമാണ് ഇവർ ഉംറ തീർത്ഥാടകയായി മക്കയിലെത്തിയത്.    മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.

Advertisment