/sathyam/media/media_files/Ik6VGryyqHrzdbDE9UIX.jpeg)
ജിദ്ദ: മൂന്നു പതിറ്റാണ്ടിലേറെ കാലം ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ച ഫസൽ റഹീം മേലാറ്റൂരിന് ജിദ്ദ ജംഇയ്യത്തുൽ അൻസാര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ജംഇയ്യത്തുൽ അൻസാർ പ്രസിഡന്‍റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളും വിവിധ വകുപ്പ്കളുടെ ചുമതലകളും വഹിച്ചിരുന്നു എന്നതിനെ പുറമെ ആദ്യാവസാനം കർമ്മ നിരതനായിരുന്നു പ്രവാസ ജീവിതത്തിൽ ഫസൽ.
യാത്രയയപ്പ് യോഗത്തിൽ ഡോ. അഷ്ഫാഖ് അഹമ്മദ് (ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍) മേമെന്ടോ നൽകി ഫസലിനെ ആദരിച്ചു. യഹ്‌യ മേലാറ്റൂര്‍, ഇസ്ഹാഖ് പറപ്പൂര്‍, ഫാസില്‍ തിരൂര്‍, ഹൈദര്‍ അലി വടക്കെമണ്ണ, ഹാരിസ് കന്നിപ്പൊയില്‍ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഫസൽ റഹീം മറുപടി പ്രസംഗം നടത്തി.
ഇസ്മാഈല്‍ അച്ചനമ്പലം അധ്യക്ഷത വഹിച്ചു. അന്‍വര്‍ വടക്കാങ്ങര സ്വാഗതം പറഞ്ഞു. നേരത്തേ മനാഫ് ഐക്കരപ്പടി ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us