ബഹ്റൈൻ തൃശ്ശൂർ കുടുംബം ക്രിസ്തുമസ് പുതുവത്സരാഘോഷവും 4-ാമത് വാർഷിക ആഘോഷവും സംഘടിപ്പിച്ചു

New Update
1

പവിഴദ്വീപിലെ തൃശ്ശൂർ കാരുടെ കൂട്ടായ്മ ബഹ്റൈൻതൃശ്ശൂർകുടുംബം ക്രിസ്തുമസ് പുതുവത്സരാഘോഷവും 4-ാമത് വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വളരെ ഗംഭീരമായി 26-01-2024 വെള്ളിയാഴ്ച്ച ബഹറിൻകാൾട്ടൺ ഹോട്ടലിൽ വച്ച് നടത്തുകയുണ്ടായി. പരിപാടിയുടെ  ഉത്ഘാടനംഐ സി ആർ എഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ നിർവഹിച്ചു. 

Advertisment

2

സാമൂഹ്യ പ്രവർത്തകരായ അമൽദേവ് ഒ കെ, അർജ്ജുൻഇത്തിക്കാട്ടും കേരള സമാജം എൻറർടൈൻമെൻ്റ് സെക്രട്ടറി ശ്രീജിത്ത്  ഫെറോക്കും ചടങ്ങിൽ വിശി ഷ്ടാതിഥികളായിരുന്നു. പാട്ട്, സിനിമാറ്റിക് ഡാൻസ്, കഥക് ഡാൻസ് എന്നീ പരിപാടികൾക്ക് പുറമെ ബഹ്‌റൈനിലെ ആദ്യത്തെ ലേഡീസ് മ്യൂസിക് ബാൻഡ് ആയ 
പിങ്ക് ബാംഗിൻ്റെ സംഗീത നിശയും സഹൃദയ പയ്യന്നൂർ നാടൻപാട്ട്സംഘം അവതരിപ്പിച്ച ഗംഭീര നാടൻ പാട്ടും കാണികൾക്ക് വേറിട്ടൊരു അനുഭൂതി പകർന്നു.

ബി ടി കെ പ്രസിഡണ്ട് ജോഫി ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി  അനൂപ് ചുങ്കത്ത് സ്വാഗതം ആശംസിക്കുകയും ട്രഷറർ നീരജ് നാരായണൻ മുൻ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. 

3

ജോയിന്റ് സെക്രട്ടറി വിനോദ് ഇരിക്കാലി വൈസ് പ്രസിഡണ്ട് സലീം ഇബ്രാഹിം എൻ്റർടൈൻമെൻ്റ് സെകട്ടറി ലിജോ ഫ്രാൻസിസ് സ്പോർട്സ് വിഭാഗം സെക്രട്ടറി വിജോ വർഗീസ് ഫൗണ്ടർ കമ്മറ്റി മെമ്പർമാരായ സജിൽ , നിജേഷ് , എക്സിക്യൂട്ടിവ് മെമ്പേഴ്സ് എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. ബി ടി കെ  കുടുംബാംഗങ്ങളുടെ ഈ കൂടിച്ചേരൽ എല്ലാവർക്കും വേറിട്ടൊരുഭവമായിരുന്നു.

Advertisment