ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് മുഹമ്മദ് റാഫി മിറാക്കിൾ നൈറ്റ് സംഘടിപ്പിച്ചു

New Update
3

ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് മുഹമ്മദ് റാഫി മിറാക്കിൾ നൈറ്റ് സംഘടിപ്പിച്ചു. വൻ ജനപങ്കാളിത്തത്തോടെ ചെറീസ് റെസ്റ്റോറൻ്റിൽ വച്ച് ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് തുടങ്ങിയ പരിപാടി ശ്രോതാക്കളുടെ ആവേശത്താൽ രാത്രി 12 വരെ നീണ്ടു നിന്നു. കഴിഞ്ഞ നാലുവർഷമായി സ്ഥിരമായി ജി.എം.എഫ് മുഹമ്മദ് മുഹമ്മദ് റാഫി നൈറ്റ്  സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നത്തേയും പോലെ റാഫി സാബിനെ ഇഷ്ടപ്പെടുന്ന നോർത്ത് ഇന്ത്യക്കാരുടെ വൻ പങ്കാളിത്തം ഈ പ്രോഗ്രാമിന്റെ വിജയത്തിന് നിറപ്പകിട്ടേറി. 

Advertisment

റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനത്തിൽ ചെയർമാൻ റാഫി പാങ്ങോട് ആമുഖ പ്രഭാഷണം നടത്തി. സംസ്ക്കാരികനായകൻ ഡോക്ടർ ജയചന്ദ്രൻ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് പ്രമുഖ സംസാരിച്ചു.

4

അബ്ദുൾ അസീസ് പവിത്ര, സനൂപ് പയ്യന്നൂർ, ഡോ. ഇന്ദ്രിസ്, അഷറഫ് ചേലാമ്പ്ര, കോയ സാഹിബ്, രാജു പാലക്കാട്, ഡാനി മാത്യു, ഷാജഹാൻ പാണ്ടാ, സുബൈർ കുമ്മിൾ, സജീർ ചിതറ, നൗഷാദ് മൂവാറ്റുപുഴ ഉണ്ണികൃഷ്ണൻ, ഹരികൃഷ്ണൻ, നസീർ കുമ്മിൾ, ടോം ചാമക്കാല, സുധീർ പാലക്കാട്, ബാബു പൊറ്റക്കാട്ട്, ഷാനവാസ്, ഹുസൈൻ വട്ടിയൂർക്കാവ്, റെഷീദ് ചിലങ്ക, നസീർ മൈത്രി, കുഞ്ഞുമുഹമ്മദ്, രാജു തൃശൂർ, നിഷാദ് ഈസ, സത്താർ മാവൂർ തുടങ്ങിയവർ സംസാരിച്ചു. 

മുന്ന അയൂബ്, സുഹറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷെഫീന സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു. മിറാക്കിൾ നൈറ്റ് മിഴിവേകാൻ റിയാദ് മുഹമ്മദ് റാഫി എന്നറിയപ്പെടുന്ന റഹീം ഉപ്പളയുടെ നേതൃത്വത്തിൽ റിയാദിലെ ഗായകരായ ജലീൽ കൊച്ചിൻ, കബീർ തലശ്ശേരി, നിഷ ബിനീഷ്, നൗഫൽ വടകര, അക്ഷയ് സുധീർ, അഞ്ജലി സുധീർ, ലെന ലോറൻസ്, ദേവിക ബാബുരാജ് തുടങ്ങിയവർ റാഫി സാബിന്റെ ഗാനങ്ങൾ ആലപിച്ചു. പ്രോഗ്രാമിന് ഭൈമി സുബിൻ അവതാരക ആയിരുന്നു.

Advertisment