സൗദിയ "ഗ്രീൻ ഫ്ലൈ ഡേ ഓഫർ":  എല്ലാ  രാജ്യാന്തര യാത്രകൾക്കും 30% വരെ കിഴിവ്; റൗണ്ട്,  വൺ-വേ ട്രിപ്പുകൾക്കും ബിസിനസ്, ഇക്കോണോമി ക്ലാസ്സുകൾക്കും ബാധകം; ഡിസം. 1 - മാർച്ച് 10 വരെ യാത്ര ചെയ്യാം; നടപടികൾ നവം. 29 ന് മുഴുമിക്കണം

New Update
w

ജിദ്ദ:  സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) എല്ലാ രാജ്യാന്തര  ലക്ഷ്യങ്ങളിലേക്കുമുള്ള  ടിക്കറ്റുകളിൽ  30 ശതമാനം വരെ  പ്രഖ്യാപിച്ചു,    ഗ്രീൻ ഫ്ലൈ ഡേ ആചരണത്തിന്റെ ഭാഗമായുള്ള ഈ  ഓഫർ  ഉപയോഗിച്ച്  2023 ഡിസംബർ 1 വെള്ളിയാഴ്ച മുതൽ 2024 മാർച്ച് 10 ഞായർ വരെ യാത്ര ചെയ്യാം.   

Advertisment

എന്നാൽ,  ഓഫർ  പ്രയോജനപ്പെടുത്തുന്നതിന്   29 നവംബർ, ബുധനാഴ്ചയ്ക്കുള്ളിൽ  ന​ട​പ​ടി​ക്ര​മ​ങ്ങള്‍ പൂ​ര്‍ത്തി​യാ​ക്കാണമെന്ന്  സൗദി എയർലൈൻസ് യാത്രക്കാരെ  ഓർമപ്പെടുത്തി.   ഇതിനായി  എയർലൈനിന്റെ  വെബ്‌സൈറ്റ്, സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ, സെയിൽസ് ഓഫീസുകൾ എന്നിവ വഴി യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാം.

ബിസിനസ്, ഇക്കണോമി ക്ലാസ്  യാത്രക്കാർക്കും  ഇളവ് ലഭിക്കും.  റൗണ്ട് ട്രിപ്പുകൾക്കും വൺ-വേ ഫ്ലൈറ്റുകൾക്കും  ഓഫർ ബാധകമായിരിക്കും.    സൗദിയ ഓഫർ ക്രിസ്മസ് അവധിയുടെ ചേർന്ന് വരുന്നതിനാൽ പ്രവാസി സമൂഹങ്ങൾക്കും സ്വദേശികൾക്കും വലിയ തോതിൽ പ്രയോജനകരമാകും.

സൗദിയ വിമാനക്കമ്പനിയുടെ   എക്സ്ക്ലൂസീവ്  ആയ  പ്രൊമോഷണൽ ഓഫർ ആണ് ഗ്രീൻ ഫ്‌ളൈ ഡേ ഓഫർ.   ഇതിലൂടെ  കസ്റ്റമര്മാരുമായുള്ള  ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഉദ്യേശിക്കുന്നതെന്ന് സൗദിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

Advertisment