ജിദ്ദ: മദീനയിൽ വെച്ച് രണ്ട് മലയാളി വനിതാ ഉംറ തീർത്ഥാടകർ കൂടി മരണപ്പെട്ടു. അതിലൊരാൾ കഴിഞ്ഞ രണ്ടര മാസങ്ങളായി മദീനയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കൊച്ചി, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്ന് വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയവരാണ് മരണപ്പെട്ടവർ.
/sathyam/media/media_files/McDRoEI3OthjgB0L3Duz.jpeg)
കൊച്ചി, വടക്കോട് സ്വദേശിനി പെരിങ്ങാട്ടി മുഗൾ ഹൗസിൽ റഹീമ (64) ആണ് മരിച്ചവരിൽ ഒരാൾ. ഇവർ രണ്ടര മാസമായി മദീനയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസമുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശിക്കുന്നതിനിടയിൽ അസുഖബാധിതയാവുകയും മദീനയിലെ ആശുപത്രി തീവ്രപരിചരണ വിഭവത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം, വഴിക്കടവ്, ആനമറി സ്വദേശി പുളിക്കത്ത് ഹൗസ് റുഖിയ (65) ആണ് കഴിഞ്ഞ ദിവസം മദീനയിൽ വെച്ച് മരണപ്പെട്ട മറ്റൊരു മലയാളി തീർത്ഥാടക.
മക്കൾ റസീന, റംസീന, റജീന.
ഇവരും ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദേഹാസ്വസ്ഥത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യശ്വാസം വലിക്കുകയായിരുന്നു.
രണ്ടു പേരുടെ മൃതദേഹങ്ങളും നടപടികൾക്ക് ഹറം ശരീഫിനോട് ചേർന്നുള്ള ജന്നത്തുൽ ബഖീഅ ഖബറിടത്തിൽ ഖബറടക്കും. ഇതിനായി മദീനയിലെ മലയാളി സാമൂഹ്യ പ്രവർത്തകർ കർമനിരതരാണ്.