New Update
/sathyam/media/media_files/AW27rDHASIJhFKp2SQ34.jpeg)
ജിദ്ദ: സൈനിക പരിശീലന ദൗത്യത്തിനിടെ റോയൽ സൗദി എയർഫോഴ്‌സിന്റെ 'ടൊർണാഡോ' ഇനത്തിലുള്ള പോർ വിമാനം നിലംപതിച്ച് തകർന്നു. തിങ്കളാഴ്ച്ച 15.44ന് കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ കിംഗ് അബ്ദുൽ അസീസ് എയർ ബേസിലെ പരിശീലന മേഖലയിൽ പതിവ് പരിശീലനത്തിനിടെയായിരുന്നു സംഭവം.
Advertisment
സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ലൈഫ് ചെയർ ഉപയോഗിച്ചത്തിലൂടെ വിമാനത്തിനകത്തുണ്ടായിരുന്ന സൈനികർ രക്ഷപ്പെട്ടതായും തുർക്കി അൽമാലികി അറിയിച്ചു. യുദ്ധ വിമാനം പതിച്ചതിനെ തുടർന്ന് നിലത്തോ പരിസരങ്ങളിലോ കേടുപാടുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അപകടകാരണങ്ങളുടെ വിശദാംശങ്ങൾ കണ്ടെത്താനുള്ള നടപടികൾ അന്വേഷണ സമിതി ആരംഭിച്ചതായും ഔദ്യോഗിക വാക്താവ് തുടർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us