/sathyam/media/media_files/1uttYC58VPJEtfA5JgJG.webp)
ജിദ്ദ: സാധാരണ ഓഗസ്റ്റ് പതിനഞ്ചിനുള്ള സ്വാതന്ത്ര്യ ദിനാചരണമാണ് നാം ശീലിച്ചിട്ടുള്ളത്. എന്നാൽ, ലക്ഷക്കണക്കിന് ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഒരുമിച്ചു താമസിക്കുന്ന പ്രവാസ ദേശത്ത്, ജിദ്ദയിൽ, ഇത്തവണ അരങ്ങേറുന്ന സ്വാതന്ത്ര്യ ദിനാചരണ പരിപാടി ഇരു രാജ്യക്കാർക്കും ആനന്ദവും അഭിമാനവും പകരും.
മലയാളിയുടെ ഉടമസ്ഥതയിലുള്ള സൗദിയിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ അബീർ ഗ്രൂപ്പ് ആണ് വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യദിനം ഒരുക്കിയിട്ടുള്ളത്. പാക്കിസ്ഥാന്റെ സ്വാതന്ത്യ ദിനമായ ഓഗസ്റ്റ് 14നും ഇന്ത്യയുടെ സ്വാതന്ത്യ ദിനമായ ഓഗസ്റ്റ്15നും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചാണ് ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് പ്രവാസികൾ കസ്റ്റമർമാരായ അബീർ ഇരു രാജ്യങ്ങളുടെയും സ്വതന്ത്ര ദിനം ആചരിക്കുന്നത്.
രണ്ടു ദിവസങ്ങളിലും ഉച്ചക്ക് ഒരു മണി മുതൽ 5 മാണി വരെ ജിദ്ദാ അസീസിയ്യയിലെ അബീർ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ്. പരിശോധനകൾക്ക് പുറമെ സൗജന്യ ഡോക്ടർ സേവനം, ബ്ലഡ് പ്രഷർ ടെസ്റ്റ്, ബി എം ഐ, ആർ. ബി എസ്, ആവശ്യമെങ്കിൽ ഇ സി ജി ഇവ സൗജന്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് വാർത്ത കുറിപ്പിൽ അറിയിച്ചു.
റിയാദിലും സൗജന്യ ക്യാമ്പുകൾ നടക്കും ഓഗസ്റ്റ് 14ന് അബീർ ഷുമൈസി, അബീർ സുപ്രിം, റൗദ എന്നിവിടങ്ങളിലും ഓഗസ്റ്റ് 15ന് അബീർ ബത്ത ബ്രാഞ്ചിലും സൗജന്യ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us