/sathyam/media/media_files/tsMnL56p6CQXHol5llVg.jpeg)
ജിദ്ദ: മയക്കുമരുന്ന് സംഘത്തിൽ അംഗങ്ങളാണെന്ന കുറ്റത്തിന് ജിദ്ദയിൽ നാല് പ്രവാസികൾ പോലീസ് പിടിയിലായി. ഇവരെല്ലാം ബംഗ്ലാദേശുകാരാണ്. ഷാബു എന്ന പേരിലറിയപ്പെടുന്ന മെതാംഫെറ്റാമൈൻ എന്ന മയക്കുമരുന്ന് മാർക്കറ്റിങ് നടത്തിയതിനാണ് നാലുപേരും ജിദ്ദയിലെ സുരക്ഷാ പട്രോളിംഗ് വലയിൽ വീണത്. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ ഇവരുടെ കേസ് ബന്ധപ്പെട്ട മേൽ അധികാരികൾക്ക് റഫർ ചെയ്തു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളിലും സ്വദേശികളോ പ്രവാസികളോ ഇടപെടുന്നതായി വിവരം ലഭിച്ചാൽ അത് അധികൃതരെ അറിയിക്കണമെന്നും അതിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബംഗ്ളാദേശികളുടെ അറസ്റ്റ് വാർത്ത പുറത്തവിട്ടു കൊണ്ട് സുരക്ഷാ വകുപ്പ് പൊതുജനങ്ങളെ ഓർമിപ്പിച്ചു.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്ക് വിവരം (911) നമ്പറിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവർക്ക് (999) നമ്പറിലും വിളിച്ചു വിവരം കൈമാറാം. ഡ്രഗ് കൺട്രോൾ ഓഫീസ് നമ്പർ (995) വഴിയും കൂടാതെ 995@gdnc.gov.sa എന്ന ഇമെയിൽ വഴിയും വിവരം അറിയിക്കാം. എല്ലാ റിപ്പോർട്ടുകളും രഹസ്യമായി പരിഗണിക്കപ്പെടുമെന്നും സുരക്ഷാ വകുപ്പ് ഉറപ്പ് ആവർത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us