/sathyam/media/media_files/5RsNMGWTwE6hRZ8ySgLk.jpeg)
ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ സേവന ദായകരായ അബീർ മെഡിക്കൽ ഗ്രൂപ്പ് 'അബീർ കെയർ' എന്ന പേരിൽ വാട്ട്സ് ആപ്പ് ചാറ്റ്ബോട്ട് പുറത്തിറക്കി, സൗദി അറേബ്യയിലെ വിവിധ ബ്രാഞ്ചുകളിലെ ഡോക്ടർമാരുടെ വിവരങ്ങൾ, സമയക്രമം, ലഭ്യമായ സ്പെഷ്യലിറ്റികൾ, ബുക്കിങ് സൗകര്യം റിപ്പോർട്ടുകൾ ലഭ്യമാക്കുക, അടുത്തുള്ള അബീർ ബ്രാഞ്ചുകളെ കുറിച്ച് അറിയാൻ, അഭിപ്രായങ്ങൾ രേഖപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ 'അബീർ കെയർ' വഴി സാധ്യമാവും.
9200 15888 എന്ന നമ്പറിലാണ് ഈ സേവനം ലഭ്യമാവുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ചാറ്റ്ബോട്ട് സംവിധാനം പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് അറബി ഭാഷകളിൽ നിലവിൽ സേവനം ലഭ്യമാണ്. കൂടുതൽ ഭാഷകളിൽ ഉടൻ ലഭ്യമാക്കും. നമ്പർ സേവ് ചെയ്ത ശേഷം ടെക്സ്റ്റ് മെസേജ് അയക്കുന്നതോടു കൂടി സേവനം ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ കെയർ സെന്റർ ഏജന്റുമായി നേരിട്ട് സംസാരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഈ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും.
ഈ ഓട്ടോമേഷൻ സംവിധാനത്തിലൂടെ കൂടുതൽ മികച്ച സേവനങ്ങൾ വേഗത്തിൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് മാനേജ്മെൻറ് പത്രക്കുറിപ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us