Advertisment

പ്രവാസി സാഹിത്യോത്സവ്-2023 പോസ്റ്റർ മജീദ് കക്കാട് പ്രകാശനം ചെയ്തു

New Update
65666

ജിദ്ദ:   രിസാല സ്റ്റഡി സർക്കിൾ(ആർ എസ് സി) ആഗോള തലത്തിൽ പ്രവാസി വിദ്യാർത്ഥി, യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന പതിമൂന്നാമത് പ്രവാസി ദേശീയ സാഹിത്യോത്സവിൻ്റെ ഭാഗമായി നവംബർ മൂന്നിന് മദീനയിൽ നടക്കുന്നു. സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവ് പോസ്റ്റർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പ്രകാശനം ചെയ്തു. എസ് എസ് എഫ് ദേശീയ എക്സിക്യൂട്ടീവ് അംഗം റാഷിദ് ബുഖാരി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി എന്നിവർ മുഖ്യാതിഥികളായിരുന്നു.

Advertisment

ഐ സി എഫ്‌ മദീന സെൻട്രൽ നേതാക്കളായ അബൂബക്കർ ഹാജി, റഷീദ് ഉസ്താദ്, നിസാമുദ്ദീൻ, ശഫീഖ് ലതീഫി, സൽമാൻ, ശരീഫ് സഖാഫി, മുഹമ്മദലി അമാനി, ഹുസ്സൈൻ എടരിക്കോട്, സിയാദ്, ആർ എസ് സി നേതാക്കളായ മജീദ് അശ്റഫി, ഉസ്മാൻ, അബ്ബാസ്, ജുബൈർ സംബന്ധിച്ചു.
 
കലാ സാഹിത്യ മത്സരങ്ങളോട് അനുഭവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് 
ആർ എസ് സി സൗദി വെസ്റ്റ് പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവ് നവംബർ മൂന്നിന് മദീനയിൽ സംഘടിപ്പിക്കുന്നത്.

 ഇരുനൂറിലധികം യൂനിറ്റ് സാഹിത്യോത്സവുകൾക്കും, 24 സെക്ടർ സാഹിത്യോത്സവുകൾ ക്കും ശേഷം, ജിദ്ദ നോർത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, തായിഫ്, അസീർ, ജിസാൻ, അൽ ബഹ, യാമ്പു, തബൂക്ക് എന്നീ പത്ത് സോൺ മത്സരങ്ങളിലെ ഒന്നാം സ്ഥാനം നേടിയവരാണ് ദേശീയ സാഹിത്യോത്സവിൽ മത്സരിക്കുക.

ബഡ്സ്, കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരികൾ നാഷനൽ സാഹിത്യോത്സവിൽ മത്സരിക്കും.

വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി നിരവധി സ്റ്റേജ്, സ്റ്റേജേതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്.

സ്പെല്ലിംഗ് ബീ, ട്രാൻസ്‌ലേഷൻ, തീം സോങ്ങ് രചന, ഫീച്ചർ രചന, ഖസീദ, കോറൽ റീഡിംഗ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതിയ മൽസര ഇനമായി വരുന്നൂ. 30 വയസ് വരെയുള്ളവർക്കാണ് മൽസരിക്കാൻ അവസരം.

 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക്:+966 53 026 7348, +966 55 938 4963 എന്നീ നമ്പറിൽ ബന്ധപ്പെടാം.

Advertisment