"പ്രവാസി സാഹിത്യോത്സവ് 2023"  സംഭവമാക്കാൻ സ്വാഗതസംഘം

New Update
qweee

ജിദ്ദ:    കലാ സാഹിത്യ മത്സരങ്ങളോട് അനുഭവമുള്ളവരെ കണ്ടെത്തി, പ്രോത്സാഹനം നൽകി സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ നവംബർ മൂന്നിന് മദീനയിൽ നടക്കുന്ന രിസാല സ്റ്റഡി സർക്കിൾ(ആർ എസ് സി) സൗദി വെസ്റ്റ് പതിമൂന്നാമത് പ്രവാസി സാഹിത്യോത്സവിന് സ്വാഗത സംഘമായി.
ഭാരവാഹികൾ ചുവടെ:

Advertisment

അമീൻ തങ്ങൾ, ഇസ്മായിൽ തങ്ങൾ, പാലക്കാട് ഉസ്താദ്, സി.കെ. റഫീഖ് ഹാജി, അബൂബക്കർ ഹാജി, സൈനുക്ക കൊല്ലം, ചാപ്പനങ്ങാടി ഉസ്താദ്, ഷാജഹാൻ കൊല്ലം(ഉപദേശക സമിതി), അബ്ദുറഹ്മാൻ മച്ചമ്പാടി(ചെയർമാൻ), മജീദ് അശ്‌റഫി, റാഷിദ് സഖാഫി, ശരീഫ് സഖാഫി(വൈ.ചെയർമാന്മാർ), നൗഷാദ് താനാളൂർ(ജനറൽ കൺവീനർ), നിസാർ കൊല്ലം, ജുബൈർ, സദഖ(ജോ. ജനറൽ കൺവീനർമാർ),
 
ഉസ്മാൻ സഖാഫി, സൽമാൻ, റഫീഖ് കൊയ്യോട്, പൊന്മള റസാഖ് ഹാജി, ഫിറോസ്, ഉസ്മാൻ പാലക്കാട്, അബ്ബാസ്, സഈദ് കൊല്ലം (ഫൈനാൻസ്), ഹുസൈൻ എടരിക്കോട്, സൽമാൻ സാഹിബ്, ഉമ്മർ പാലക്കാട്, ആബിദ്, അബ്ദുറഹ്മാൻ കുനിയിൽ, ശാഫി, ഹാരിസ് കണ്ണവം(ഫുഡ്), നിഷാദ്, ശാഫി, സഈദ് കൊല്ലം, അസ്ഹറുദ്ധീൻ(മീഡിയ), അബ്ദുൽ ഹകീം(വളന്റിയർ).

സൗദി വെസ്റ്റ് പരിധിയിലെ ജിദ്ദ നോർത്ത്, മക്ക, ജിദ്ദ സിറ്റി, മദീന, തായിഫ്, അസീർ, ജിസാൻ, അൽ ബഹ, യാമ്പു, തബൂക്ക് എന്നീ സോണുകളിലെ യൂനിറ്റ്, സെക്ടർ, മത്സരങ്ങൾക്ക് ശേഷമാണ് നാഷനൽ സാഹിത്യോത്സവ് അരങ്ങേറുക. ബഡ്സ്, കിഡ്‌സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ ജനറൽ, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി അഞ്ഞൂറിലധികം മത്സരികൾ നാഷനൽ സാഹിത്യോത്സവിൽ മത്സരിക്കും. 

വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, സൂഫി ഗീതം, കാലിഗ്രഫി, മാഗസിൻ ഡിസൈൻ, കവിത, കഥ, പ്രബന്ധം തുടങ്ങി 85 സ്റ്റേജ് & സ്റ്റേജേതിര മത്സരങ്ങൾ സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. സ്പെല്ലിംഗ് ബീ, ട്രാൻസ്‌ലേഷൻ, തീം സോങ്ങ് രചന, ഫീച്ചർ രചന, ഖസീദ, കോറൽ റീഡിംഗ് എന്നിവ ഇത്തവണത്തെ സാഹിത്യോത്സവിന് പുതിയ മൽസര ഇനമായി വരുന്നൂ.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:   http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്ക്, അല്ലെങ്കിൽ  0559384963 എന്ന നമ്പർ..

Advertisment