/sathyam/media/media_files/PX0NSIpRDgaba5nybUtj.jpeg)
ജിദ്ദ: നഗരത്തിലെ അൽസലാമ ഏരിയയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഖുലൂദ് മെഡിക്കൽ സെന്ററും അൽസലാമ ഏരിയ കെ എം സി സിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വിവിധ നാട്ടുകാരായ നൂറു കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി.
കെ എം സി സി ജിദ്ദ സെന്റർ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മെഡിക്കൽ ക്യാമ്പ് ഉൽഘടനം ചെയ്തു. സാധാരണകാരായ ആളുകൾക്ക് ഈ ക്യാമ്പ് ഏറെ പ്രയോജനം ചെയ്യും എന്നതിന്റെ തെളിവാണ് പങ്കെടുത്തവരുടെ വൻ പങ്കാളിത്തം എന്ന് അബൂബക്കർ പറഞ്ഞു.
കെ എം സി സി മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ സുൽഫിക്കർ ഒതായി, ഖുലൂദ് മെഡിക്കൽ സെന്റർ മാനേജർ ജാഫർ, ഡോ. സജി കുമാർ എന്നിവർ സംസാരിച്ചു. അൽസലാമ ഏരിയ കെ എം സി സി പ്രസിഡന്റ് കെ സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു,
ജനറൽ സെക്രട്ടറി ഹാരിസ് പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു. അൽസലാമ ഏരിയ കെഎംസിസി ഭാരവാഹികളായ അബ്ദുൽ ജലീൽ, മുസ്തഫ വളാഞ്ചേരി, പി എൻ സി സലാം, അബ്ദുൽ സലാം ഡെലിഷ്യ, മുരളി ചെർപ്പുളശേരി തുടങ്ങിയവർ ക്യാമ്പ്നു നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us