Advertisment

മഴയിൽ മുങ്ങി മക്ക; വരും നാളുകളിലും സൗദിയിൽ വർഷപാതമെന്ന്

New Update
6

ജിദ്ദ:   പേമാരിയിൽ പരുങ്ങുകയാണ് സൗദി അറേബ്യയിലെ പല നഗരങ്ങളും ഗ്രാമങ്ങളും. വിവിധ പ്രവിശ്യകളിലും ഗവര്ണറേറ്റുകളിലും വിവിധ തോതിലായുള്ള മഴയാണ്  ഈദിവസങ്ങളിൽ. കാലാവസ്ഥാ മുന്നറിയിപ്പിനെ ശരിപ്പെടുത്തികൊണ്ടു വിശുദ്ധ മക്കയിൽ ബുധനാഴ്ച കാലത്ത് വർഷിച്ച കനത്ത മഴ തീർത്ഥാടകർ  തിങ്ങി നിറഞ്ഞ പ്രദേശം അനുഗ്രഹമായ് ആസ്വദിച്ചു. വ്യാഴാഴ്ചയും അടുത്ത വരാദ്യത്തിലും പലയിടങ്ങളിലും കലുഷിത കാലാവസ്ഥയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisment

ജിദ്ദ, മക്ക നഗരം തുടങ്ങിയ മക്കാ പ്രവിശ്യയിലെ ഏഴ്  ഗവർണറേറ്റുകളിലും  ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ച  റെഡ് അലർട്ട്  ചൊവാഴ്ച മുതൽ നിലവിലുണ്ട്. റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്‌റ എന്നിവടങ്ങളിലും റെഡ് അലർട്ടിന്  കീഴിലാണ്.  ഈ പ്രദേശങ്ങളിലെല്ലാം  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്,   വ്യാഴാഴ്ച്ച നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.

5

ഇടിമിന്നലോട് കൂടിയ കനത്ത മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വീഴ്ച, എന്നിവ  ഈ  പ്രദേശങ്ങളിലെ സാധാരണ ജീവിതത്തെ  സാരമായി ബാധിക്കും.   സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്ച പകുതി വരെ ഇടിമിന്നലോട് കൂടിയ മഴയും അസ്ഥിര കാലാവസ്ഥയും  മഴ തുടരുമെന്നാണ് പ്രാഥമിക സൂചനകളെന്നും അതിനാൽ  പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നോട്ടിസ് പുറത്തിറക്കി.വെള്ളക്കെട്ട് രൂപപ്പെടുന്ന വഴികൾ,  താഴ്‌വരകൾ  എന്നിവിടങ്ങളിൽ നിന്ന്  അകലം പാലിക്കണമെന്നും  അപകടസാധ്യതയുള്ളതിനാൽ നീന്താൻ പോകരുതെന്നും സൗദി സിവിൽ ഡിഫൻസ് അധികൃതർ  ആവശ്യപ്പെട്ടു.

4

താഴ്വരകളിൽ വെള്ളപ്പൊക്കവും വെള്ളമൊലിപ്പും രൂപപ്പെടും.                                        രാജ്യത്തിന്റെ കിഴക്ക്, വടക്കുകിഴക്കൻ മേഖലകളിലും റിയാദ് മേഖലയുടെ ചില കിഴക്കൻ ഭാഗങ്ങളിലും അടുത്ത വാരാദ്യത്തിൽ കനത്ത മഴയായിരിക്കുമെന്നും ബാക്കിയുള്ള പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം  വളരെ സുഖകരമായ കാലാവസ്ഥയായിരിക്കുമെന്നും ഒരു കാലാവസ്ഥാ വിദഗ്ദ്ധൻ കണക്ക് കൂട്ടുന്നു.

Advertisment