Advertisment

ഇബ്രാഹിംകുട്ടി (റഫീഖ്) അനുശോചന യോഗം സംഘടിപ്പിച്ചു

New Update
99

റിയാദ്:   കേളി കലാ സാംസ്കാരിക വേദി റിയാദ് ബദിയ ഏരിയ, ഷുബ്ര യൂണിറ്റ് അംഗവും, മുൻ പ്രസിഡന്റുമായിരുന്ന ഇബ്രാഹിംകുട്ടിയുടെ (റഫീഖ്) നിര്യാണത്തിൽ കേളി ഷുബ്ര യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന്  നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Advertisment

 ബദിയ ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ യൂണിറ്റ് എക്സിക്യുട്ടീവ് അംഗം നജ്മുദ്ധീൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ദിനേശൻ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി സൈദ് സ്വാഗതം പറഞ്ഞു.യൂണിറ്റ് ജോയിന്റ് സെക്രട്ടറി സജീവ് കാരത്തൊടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ നിസാം, റഫീഖ് ചാലിയം, മധു എടപ്പുറത്ത്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, പ്രസാദ് വഞ്ചിപ്പുര, അലി കെ വി, മുസ്തഫ വളാഞ്ചേരി, ജാർനെറ്റ് നെൽസൺ, സരസൻ, ഏരിയാ ജോയിന്റ് സെക്രട്ടറി ഷാജി കെ എൻ, വൈസ് പ്രസിഡന്റ് സത്യവാൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ മണിയൻ ടി, ഹക്കീം റാവൂത്തർ, നിയാസ്, ഷറഫു മൂച്ചിക്കൽ, യൂണിറ്റ് വൈസ് പ്രസിഡന്റ് റഷീദ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം സദാശിവൻ പിള്ള യോഗത്തിന് നന്ദി പറഞ്ഞു.

Advertisment