സൗദി ദേശീയദിനാഘോഷത്തിൽ പങ്കാളികളായി കേളിയും

New Update
1

റിയാദ് : തൊഴിലെടുക്കാനും മാന്യമായ ജീവിതം നയിക്കാനും അവസരമൊരുക്കിയ നാടിന്‍റെ 93-മത് ദേശീയ ദിനം വിപുലമായി ആഘോഷിച്ച് കേളി കലാസാംസ്കാരിക വേദി. മലാസ് അബ്ദുള്ള പാർക്കിന് സമീപം സംഘടിപ്പിച്ച പരിപാടികൾക്ക് കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.

Advertisment

അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നമുക്കും അഭിമാനിക്കാമെന്നും, വിഷൻ 2030 പൂർത്തിയാകുന്നത്തോടെ സൗദിയുടെ മുഖച്ഛായ തന്നെ മാറുമെന്നും  ലോക സമാധാനത്തിനായുള്ള സൗദിയുടെ ശ്രമങ്ങളെയും ദുരിതമനുഭവിക്കുന്നവർക്കായി രാജ്യം നടത്തുന്ന സഹായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ കേന്ദ്ര രക്ഷാധികരി സമിതി അംഗങ്ങളായ ഫറോസ്‌ തയ്യിൽ, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ എന്നിവരും കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ , കേന്ദ്ര കമ്മറ്റി അംഗങ്ങൾ , വിവിധ ഏരിയായിലെ പ്രവർത്തകർ, കുടുംബ വേദി പ്രവർത്തകരും കുട്ടികളും പങ്കാളികളയി. പദയാത്ര നടത്തിയും, കേക്ക് മുറിച്ചും കൂട്ടയോട്ടം നടത്തിയും, മധുരം വിതരണം ചെയ്‌തും  നടത്തിയ പരിപാടി പൊതുജന ശ്രദ്ധ ആകർഷിച്ചു.

Advertisment