Advertisment

യൂണിയൻ കോപ് ഫെബ്രുവരി കിഴിവുകൾ, 2500 ഉൽപ്പന്നങ്ങൾക്ക് 65% വരെ ഡിസ്കൗണ്ട്

author-image
ഗള്‍ഫ് ഡസ്ക്
New Update
union cop dubai

ഫെബ്രുവരിയിൽ പ്രൊമോഷൻ ക്യാമ്പയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത 2500 ഉൽപ്പന്നങ്ങൾക്ക് കിഴിവ് ലഭിക്കും. മാസം അവസാനം വരെ ഡിസ്കൗണ്ട് ഓഫറുകൾ ലഭിക്കും. ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് കിഴിവുകൾ എന്ന് യൂണിയൻ കോപ് പറയുന്നു.

Advertisment

യൂണിയൻ കോപ് ഡിസ്കൗണ്ടുകൾ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഔദ്യോ​ഗിക വെബ്സൈറ്റ്, എസ്.എം.എസ് നോട്ടിഫിക്കേഷൻ, സ്മാർട്ട് ആപ്ലിക്കേഷൻ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

പച്ചക്കറി, പഴം, പാൽ ഉൽപ്പന്നങ്ങൾ മാംസം, മധുരം, സു​ഗന്ധവ്യജ്ഞനങ്ങൾ, അരി, എണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ദുബായിലെ എല്ലാ ബ്രാഞ്ചുകളിലും ക്യാമ്പയിൻ നടക്കുന്നുണ്ട്.

 

Advertisment