/sathyam/media/media_files/dVOnC0c07Qt83vlQw1HO.jpeg)
മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി എത്തിയ ഹാജിമാർക്ക് കഴിഞ്ഞ രണ്ട് മാസം നീണ്ടു നിന്ന മക്ക ആർ ,എസ് .സി ഹജ്ജ് വളണ്ടിയർ കോറിൻറെ പ്രവർത്തനത്തിന് സമാപനം എന്ന രീതിയിൽ വളണ്ടിയർമാർക്കുള്ള അനുമോദന സംഗമം നടത്തി. കുദായി ഏഷ്യൻ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ മക്ക ഐ.സി.എഫ് സെൻട്രൽ പ്രസിഡൻറ് ഷാഫി ബാഖവി മീനടത്തൂർ ഉദ്ഘാടനം ചെയ്തു.റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ അദ്യക്ഷത വഹിച്ചു .വളണ്ടിയര്മാരിൽ നിന്ന് തെരെഞ്ഞെടുത്ത വളണ്ടിയർമാർക്ക് ബെസ്ററ് വളണ്ടിയർ അവാർഡ് നൽകി .ആർ .എസ് .സി ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തന ബാക് സ്റ്റോറി കബീർ ചൊവ്വ അവതരിപ്പിച്ചു
പ്രവർത്തകരുടെ നിസ്വാർത്ഥ സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തനെന്നും തുടർന്നും മക്കയിൽ വിവിധ മേഖലകളിൽ സേവന സന്നദ്ധ പ്രവർത്തനങ്ങൾ തുടരണമെന്നും അനുമോദന പ്രസംഗത്തിൽ ഹനീഫ് അമാനി കുമ്പനോർ പറഞ്ഞു,അവാർഡുകൾ സിറാജ് വി പി എം .,മുഹമ്മദ് അലി വലിയോറ ,അബൂബക്കർ കണ്ണൂർ ,കബീർ ചൊവ്വ ,ഇസ്ഹാഖ് ഖാദിസിയ്യ ,അനസ് മുബാറക് ,മുഈനുദ്ദ്ധീൻ ,ഷെഫിൻ ,ജമാൽ മുക്കം എന്നിവർ നൽകി .ഹജ്ജ് വളണ്ടിയമാർക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റും മുഹമ്മദ് മുസ്‌ലിയാർ , ശിഹാബ് കുറുകത്താണി ,നാസർ തച്ചംപൊയിൽ ,സൽമാൻ വെങ്ങളം ,താജുദ്ധീൻ ,മൊയ്‌ദീൻ.സാലിം സിദ്ധിഖി ,ഹുസ്സൈൻ ഹാജി എന്നിവരും നൽകി .ഇസ്‌ഹാഖ് ഖാദിസിയ്യ സ്വാഗതവും ഹംസ ഹികമി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us