New Update
/sathyam/media/media_files/veMoJ3g1QJ2aVX2j5IvX.jpg)
ജിദ്ദ : റിയാദിൽ സജീവ സാമൂഹ്യ പ്രവർത്തകനായ മലയാളി മരണപ്പെട്ടു. കണ്ണൂർ, നടാൽ സ്വദേശി സാജൻ പാറക്കണ്ടി (60) ആണ് വിടചൊല്ലിയത്. ഭാര്യ സുലജ.പി, മകൾ സനിജ, മരുമകൻ അമൃതേഷ്.
Advertisment
റിയാദിൽ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗം ആയിരുന്നു സാജൻ. പക്ഷാഘാതത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 30 വർഷമായി ദവാദ്മിയിൽ വർക്ക് ഷോപ്പ് ഇൻചാർജ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us