/sathyam/media/media_files/SR0HSoHyfGFKricW8paA.jpeg)
ജിദ്ദ: അതെ, 2034 ലെ ഫിഫാ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ സൗദി അറേബ്യയിൽ വെച്ച് തന്നെ. ഫിഫാ അദ്ധ്യക്ഷൻ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. 2034 ലെ കലാശ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച സൗദിയുടെ അഭ്യർത്ഥന ഫിഫ കൗൺസിൽ അംഗീകരിച്ചതായി അംഗീകരിച്ചതായി ഇന്റർനേഷണൽ അസോസിയേഷൻ ഓഫ് ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ചൊവ്വാഴ്ച ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.
ഇതൊരു ചരിത്രം കൂടിയാണ്. കഴിഞ്ഞ തവണ അതിവിജയകരമായി അരങ്ങേറിയ ഖത്തറിലെ ലോകകപ്പ് മത്സരണങ്ങളെ തുടർന്ന് മൂന്നാത്തെ എഡിഷൻ മത്സരങ്ങൾ തൊട്ടടുത്ത രാജ്യത്തും അതും ഒരു അറബ്, മുസ്ലിം രാജ്യത്ത് അരങ്ങേറുകയെന്നത് എല്ലാ അർത്ഥത്തിലും ചരിത്രപരമാണെന്നാണ് വിലയിരുത്തൽ.
2024 ലെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാവാൻ സന്നദ്ധത അറിയിച്ച് കൊണ്ട് ഒക്‌ടോബർ 9 ന് ഔദ്യോഗിക നാമനിർദേശ പത്രിക സമർപ്പിച്ചത് മുതൽ മുതൽ സൗദി ഫയലിന് ലഭിച്ച വലിയ പിന്തുണയുടെ വെളിച്ചത്തിലാണ് 2034 ലോകകപ്പ് സംഘടിപ്പിക്കാനുള്ള ചുമതല സൗദി അറേബ്യയെ ഏൽപ്പിക്കുന്നതെന്നും ഫിഫാ അദ്ധ്യക്ഷൻ വിവരിച്ചു.
2034 ലോകകപ്പിന്റെ വേദിയുടെ കാര്യത്തിൽ സൗദിയുടെ ഏക എതിരാളി ഓസ്ട്രേലിയയായിരുന്നു, എന്നാൽ ഇത് സംബന്ധിച്ച നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അവർ മത്സര രംഗത്ത് നിന്ന് സ്വയം പിന്മാറിയിരുന്നു. ഇതൊടെ തന്നെ സൗദിയുടെ സാധ്യത ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ ഉറപ്പായിരുന്നു.
സമീപ വർഷങ്ങളിൽ രാജ്യത്തെ കായികരംഗത്ത് ഉണ്ടായ നിരവധി ഗുണപരമായ മാറ്റങ്ങളുടെ തുടർച്ചയായിരിക്കും സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം 2034 ലോകകപ്പിന്റെ ആതിഥേയത്വം, കൂടാതെ , ഫുട്ബോളിൽ മാത്രമല്ല, മോട്ടോർ സ്പോർട്സ് പോലുള്ള മറ്റ് ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. , ടെന്നീസ്, ഇലക്ട്രോണിക് സ്പോർട്സ്, കോംബാറ്റ് ഗെയിമുകൾ തുടങ്ങി നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളുടെയും ഇവന്റുകളുടെയും സംഘടനത്തിലൂടെ വിനോദ രംഗങ്ങളിൽ പൊതുവെയും കായിക മേഖലയിൽ വിശേഷിച്ചും ലോകത്തിലെ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കി കൊണ്ട് പുരോഗമിക്കവെയാണ് ഫിഫാ ലോകകപ്പ് കലാശ മത്സരങ്ങളുടെ ആതിഥേയത്വം.
ഡിസംബർ 2023ൽ ക്ലബ് ലോകകപ്പിനും 2027ൽ ഏഷ്യൻ കപ്പിനും ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ സൗദി അറേബ്യ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us