/sathyam/media/media_files/xLQbcA3Je6go6xj4AjV2.jpeg)
ജിദ്ദ: നാലു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് നേരിട്ട പരാജയം പാർട്ടി ശരിയായ വിധത്തിൽ വിലയിരുത്തി, ആവശ്യമായ തിരുത്തലുകൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ വാർത്തകുറിപ്പിൽ പറഞ്ഞു. അതേസമയം തെലുങ്കാനയിൽ കോൺഗ്രസിനുണ്ടായ മുന്നേറ്റത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥനങ്ങളിൽ നിന്നെല്ലാം ബി ജെ പി യും കൂട്ടാളികളും തുടച്ചു നിക്കപ്പെട്ടതു ആഹ്ലാദകരവുമാണ് .
പാഠമുൾക്കുള്ളവനുള്ള ദിശ സൂചികയായാണ് ഈ തിരഞ്ഞടുപ്പിന്റെ വിധി ബോധ്യപ്പെടുത്തുന്നത്. 2018 ൽ നടന്ന തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലും മധ്യപ്രദേശ്ശിലും കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും പിന്നിട് നടന്ന ലോകസഭാ കോൺഗ്രസിന് കനത്ത പരാജയമാണ് ഉണ്ടായിരുന്നത്. ആയതുകൊണ്ട് തന്നെ 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇതിന്റെ തനിയാവർത്തനമാകുവാൻ സാധ്യതയില്ലെന്നും ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കൂടിയായ മുനീർ പറഞ്ഞു.
സാധാരണ കോൺഗ്രസ് പ്രവർത്തകരെ മുഖവിലക്കെടുത്ത് മുന്നോട്ടുപോകുന്നതിൽ അതികായകൻമാരായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് നേതാക്കൻ കൂടുതൽ ശ്രദ്ധ കാണിക്കണമായിരുന്നു. ആയത് കൊണ്ട് തന്നെ രാജസ്ഥാനിലേയും, ഛത്തിസ്ഗഡിലെയും ഭരണനേട്ടങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുവാൻ പോലും സാധിച്ചില്ല. സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയും പാർട്ടിയുടെ ആശയങ്ങളും ഉദ്ദേശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചും കൂടുതൽ ക്രിയാത്മകമായി പ്രവർത്തനങ്ങൾ വ്യാപകമാകണം. ജനങ്ങളുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ കേന്ദ്രികരിച്ച് കൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം ബൂത്തുകൾ അടിസ്ഥാനത്തിൽ ശക്തമാക്കണം.
അതേസമയം കഴിഞ്ഞ 20 വർഷത്തോളം ഭരണമില്ലാതിരുന്നിട്ടും ശകത്മായ പോരട്ടം കാഴിച്ചവെച്ച മധ്യപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രവർത്തനം ചെറുതല്ലെന്നും , ആയതു കൊണ്ട് തന്നെ 40 ശതമാനത്തോളം വോട്ട് വിഹിതം അവിടങ്ങളിൽ ഇപ്പോഴും ഉണ്ട് എന്നത് ഏറെ പ്രതീക്ഷ ജനകമാണ്.
ഇന്ത്യാ മുന്നണി ശ്കതമാക്കി കൂടുതൽ കരുതലോടെ ശ്കതമായ നയ പരിപാടികളുമായി കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെയുടെയും ജനാധിപത്യ ഭാരതത്തിന്റെ പ്രതീകമായ രാഹുൽ ഗാന്ധിയുടെയും നേതൃത്ത്വത്തിൽ മുന്നേറുക തന്നെ ചെയ്യുമെന്നും 2024 ൽ മോഡി സർക്കാരിനെ പിഴുതെറിയുമെന്നും മുനീർ വാർത്ത കുറിപ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us