Advertisment

199 പേരടങ്ങുന്ന മിസോറാമിലെ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തെ പരിചയപ്പെടാം; നായകൻ: ബൗസിയോണ, ഭാര്യമാർ: 38, മക്കൾ: 89

New Update
w

ജിദ്ദ:   ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസത്തിൽ  ഇന്ന് ലോകം ഒരു കുടുംബമാണെന്ന് പറയാറുണ്ട്.  എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമിലെ പക്താങ് ഗ്രാമത്തിലെ ഒരു  കർഷകനായ ബൗസിയോന പറയും:  "എനിക്ക് കുടുംബം ഒരു ലോകമാണ്".  

Advertisment

അറിയപ്പെട്ടേടത്തോളം ലോകത്തിലെ ഏറ്റവും വലിയ കുടുംബം ബൗസിയോണയുടേതാണ്.  2021ൽ 76-ാം വയസ്സിൽ മരിക്കുന്നത് വരെ ഭാര്യമാരും മക്കളുമായി അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗസംഖ്യ 199 - ഭാര്യമാർ 38 , മക്കൾ:  89, ബാക്കി പേരക്കുട്ടികളും.   ഈ വലിയ കുടുംബം താമസിക്കുന്നത്  ഒരു കൂറ്റൻ കെട്ടിടത്തിൽ  ഒന്നിച്ച് തന്നെ.    

അൽഹുറ വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, "ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ" തലവനാണ് ബൗ   സിയോണ . അദ്ദേഹത്തിന് 38 ഭാര്യമാരെ വിവാഹം കഴിച്ചു, കൂടാതെ ഡസൻ കണക്കിന് പേരക്കുട്ടികൾക്ക് പുറമേ 89 ആൺമക്കളും പെൺമക്കളുമുണ്ടായിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം 2021 ൽ മരണപ്പെടുകയും ചെയ്തു".

കുടുംബത്തിന്റെ സ്ഥാപകൻ മരിച്ചിട്ടും; അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ബക്തോങ് കുന്നുകളിൽ അദ്ദേഹം നിർമ്മിച്ച ഒരു വലിയ കെട്ടിടത്തിലാണ് താമസിക്കുന്നത്.     അവർ വീടിന്റെ വലിയ ഹാളിൽ ദിവസേന  രണ്ടുതവണ ഭക്ഷണം കഴിക്കാൻ ഒത്തുകൂടുമ്പോൾ  അവിടം  ഉപഭോക്താക്കളെക്കൊണ്ട് തിങ്ങിനിറഞ്ഞ ഒരു റെസ്റ്റാറൻറ്റിന്റെ അവസ്ഥ കൈവരിക്കും.

ദിവസേന രണ്ട് ഭക്ഷണം മാത്രം ഒരു വലിയ ജോലിയാണ്; കാരണം ഓരോ നേരവും  കുറഞ്ഞത് 80 കിലോഗ്രാം അരി വേണ്ടിവരും,  കൂടാതെ മറ്റ് പല കറികളും അവയ്ക്ക് ആവശ്യമായതും.   അവ കൂറ്റൻ പാത്രങ്ങളിൽ തയ്യാറാക്കുകയും വൃത്തിയാക്കുകയും ചെയ്യുകയെന്നതാണ് കുടുംബത്തിന്റെ ഏറ്റവും വലിയ പണി..

ബോസിയോണ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ തലവനായിരുന്നു,  കൂടാതെ അദ്ദേഹത്തിന്റെ സമൂഹത്തിൽ ഒരു പ്രമുഖ സ്ഥാനവും ഉണ്ടായിരുന്നു. അതിനാൽ വിവാഹത്തിൽ ബഹുസ്വരത പുലർത്തിയപ്പോൾ അദ്ദേഹത്തിന് എതിർപ്പൊന്നും നേരിടേണ്ടി വന്നില്ല.

ബക്തൗങ് എന്ന വിദൂര ഗ്രാമം കുടുംബ കെട്ടിടം കാണാനും ഈ വലിയ കുടുംബത്തിന്റെ ജീവിത രീതികളെക്കുറിച്ച് അറിയാനും നിരവധി വിനോദസഞ്ചാരികൾ  എത്തുന്നുണ്ട്.   

എന്നിരുന്നാലും, കുടുംബം ഒരു വീട്ടിൽ തുടരുന്നത് ദീർഘകാലം നിലനിൽക്കില്ല; കാലക്രമേണ വർദ്ധിച്ചുവരുന്ന എണ്ണം ഉൾക്കൊള്ളാൻ  ഒരു പുതിയ വീട്  പണിതു കൊണ്ടിരിക്കുകയാണ് അവർ ഇപ്പോൾ.

Advertisment