New Update
/sathyam/media/media_files/c6qZaw7sSYWSWV55gZzp.jpg)
ഷാർജ : ഡിസംബർ ഒന്ന് വെള്ളിയാഴ്ച്ച റോയൽ സ്പോർട്സ് ക്ലബ് അജ്മാനിൽ നടക്കുന്ന ഷാർജ ഫ്രൈഡേ പ്രീമിയർ ലീഗ്-2023ന്റെ ഒഫീഷ്യൽ ലോഗോ പ്രകാശനം യു.എ.ഇ യിലെ പ്രമുഖ റസ്റ്റോറന്റ് കമ്പനിയായ ടീ പാർക്ക് ഗ്രൂപ്പിന്റെ ഓണർ റയീസ് സി എം പ്രീമിയർ ലീഗ് ഓർഗനൈസർ മൊയ്‌ദീൻ എ എമ്മിന് നൽകി നിർവഹിച്ചു.
Advertisment
പരിപാടിയിൽ ഗൾഫ് ട്രീറ്റ് ന്യൂസ് ഡയറക്ടർ സവാദ് എം കെ മുഖ്യാതിഥിയായി. പ്രീമിയർ ലീഗ് കൺവീനർ ഗഫൂർ ജി, കോർഡിനേറ്റർ താജുദ്ദീൻ ആലൂർ, താജുദ്ദീൻ ആദൂർ, ട്രഷറർ ഷഫീഖ് മായിപ്പാടി, ജോയിൻ കൺവീനർ നൗഷാദ് ബിലാൽ എന്നിവർ സംബന്ധിച്ചു.