/sathyam/media/media_files/ZIev6dqVMty1AWgoIX4v.jpeg)
അൽഅഹ്സ (സൗദി അറേബ്യ): സൗദി കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യക്കാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലയാളിയും തമിഴ്നാട്ടുകാരനുമാണ് മരിച്ചത്. ഒരാൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതത്തിന് ഇരയായതെങ്കിൽ കണ്ണൂർ സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉച്ചഭക്ഷണം കഴിക്കുന്നതിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടാണ് തമിഴ്‌നാട് സ്വദേശി മരണപ്പെട്ടത്.കന്യാകുമാരി, കരിങ്കല്ല് സ്വദേശി ഡെന്നീസ് (65) ആണ് മരിച്ചത്. കിഴക്കൻ സൗദിയിലെ അൽഅഹ്സയിലെ ഹുമ്രാനിലാണ് വെച്ചായിരുന്നു സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ തൊട്ടടുത്തുള്ള ഹുമ്രാൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസ് അന്ത്യശ്വാസം വലിക്കുകയായിരുന്നു.
നാട്ടിൽ ഭാര്യയും നാല് പെൺകുട്ടികളുമുണ്ട്. മൂന്ന് കുട്ടികൂടെ വിവാഹം കഴിഞ്ഞു.
20 വർഷത്തിലേറെയായി പ്രവാസിയായ ഡെന്നീസ് ആദ്യം ദമ്മാമിലും ജോലി ചെയ്തിരുന്നു.ഹുമ്രാൻ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് അൽഅഹ്സ ഒ ഐ സി സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി, സഫീർ കല്ലറ എന്നിവർ അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിൽ തന്നെ സമാനമായ മറ്റൊരു സംഭവത്തിൽ മലയാളി സാമൂഹികപ്രവർത്തകൻ മരണപ്പെട്ടു. കണ്ണൂർ, ശിവപുരം സ്വദേശി രജീഷ് മനോലി (45) ആണ് മരിച്ചത്. ഇദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതും ഹൃദയ സ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം തിങ്കളാഴ്ച വൈകീട്ട് വിമാനത്തിൽ ദമ്മാമിൽനിന്നും നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന ലോക കേരളസഭാ അംഗം നാസ് വക്കം അറിയിച്ചു.
13 വർഷമായി ദമ്മാമിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നരജീഷ് നവോദയ കലാസാംസ്​കാരിക വേദി റാക്ക ഏരിയ കമ്മിറ്റിയംഗവും ഖലിദിയ യൂനിറ്റ് പ്രസിഡൻറുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us