മക്കാ ഹറം ശരീഫിലെ  ജുമുഅ നിസ്കാരത്തിനിടയിൽ ഇമാം മാഹിർ തളർന്ന് വീണു; പകരമായി സുദൈസ് പൂർത്തീകരിച്ചു

New Update
1

മക്ക:   ഹറം ശരീഫ് പള്ളിയിൽ  ജുമുഅ നമസ്ക്കാരത്തിന് നേതൃത്വം നൽകി കൊണ്ടിരുന്ന  ഇമാം തളർന്ന് വീണു.  പിന്നിൽ  ഉണ്ടായിരുന്ന ശൈഖ് അബ്ദുൾറഹ്മാൻ അൽസുദൈസ് ഇമാമായി നിന്ന് നിസ്കാരം പൂർത്തീകരിച്ചു.     മക്ക ഹറമിലെ ഇമാമും ഖതീബുമായ ശൈഖ് ഡോ. മാഹിര്‍  അല്‍മുഐഖലി ഈ വെള്ളിയാഴ്ച പ്രാർത്ഥന നയിച്ചുകൊണ്ടിരുന്നത്.  അദ്ദേഹം   ആദ്യ റക്അത്തിൽ  തന്നെ  തളർന്നു വീഴുകയായിരുന്നു.  

Advertisment

ജുമുഅ ഖുതുബ പൂർത്തിയാക്കി നമസ്കാരത്തിലേക്ക് പ്രവേശിച്ച്  പാരായണം തുടങ്ങിയപ്പോൾ തന്നെ ശബ്ദത്തിൽ  തളർച്ച വ്യക്തമായിരുന്നു.   പാരായണം പൂർത്തിയാക്കാൻ കഴിഞ്ഞതുമില്ല.

തളർന്ന്  വീണ ശൈഖ് ഡോ. മാഹിറിനെ  ഉടൻ  ആരോഗ്യ കേന്ദ്രത്തിലേക്ക്  കൊണ്ടുപോയി.  അദ്ദേഹത്തിന്റെ  ആരോഗ്യം തൃപ്തികരമാണെന്ന്  പിന്നീട്  ഹറം പരിപാലന സമിതി അധ്യക്ഷൻ കൂടിയായ ശൈഖ് അൽസുദൈസ് അറിയിച്ചു.

ഇമാം തളർന്ന് വീണപ്പോൾ നിസ്കാരം പൂർത്തിയാകാൻ പിന്നിലുണ്ടായിരുന്നു ശൈഖ് അബ്ദുൽ റഹ്മാൻ അൽസുദൈസ്  ഇമാമിന്റെ സ്ഥാനത്തേക്ക് കയറി നിന്ന്  നിസ്കാരം വേഗത്തിൽ പൂർത്തിയാക്കി.

Advertisment