/sathyam/media/media_files/eYuBa2qBxWTYQkY1ClRY.jpeg)
നജ്‌റാന് (സൗദി അറേബ്യ): 2016 ൽ ദക്ഷിണ സൗദി പ്രവിശ്യയായ നജ്‌റാന് നേരേ യമനിലെ ഹൂഥി മിലീഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യക്കാരന്റെ കുടുംബത്തിന് സൗദി സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുക ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറി. നജ്‌റാന്‍ സന്ദര്‍ശിച്ച ജിദ്ദ കോണ്‍സിലേറ്റ് ഉദ്യേഗസ്ഥന്‍ മുഹമ്മദ് ഫൈസല്‍ തബാറക്ക് അലി നജ്‌റാന്‍ പ്രവശ്യാ പോലീസ് മേധാവിയില്‍നിന്ന് ചെക്ക് ഏറ്റ് വാങ്ങി. നാല് ലക്ഷം സൗദി റിയാൽ തുകയുടെ ചെക്കാണ് കൈപ്പറ്റിയത്. ഏകദേശം 99 ലക്ഷം രൂപ വരും ഇത്.
ഉത്തര്‍പ്രദേശ് നിസാമാബാദ് സ്വദേശി മുന്നായാദവ് (50) ആണ് ഹൂഥി ആക്രമണത്തിൽ മരണപ്പെട്ടത്. ഭാര്യ: ശാരദ ദേവി. മക്കൾ: അര്‍ച്ചന, രഞ്ചന, ഗരിമ, കിഷന്‍. സൗദി സര്‍ക്കാര്‍ അനുവദിച്ച നഷ്ട്ടപരിഹാര തുകയുടെ ചെക്ക് സൗദി അഭ്യന്തര മന്ത്രാലയമാണ് ജിദ്ദ കോണ്‍സിലേറ്റ് ഉദ്യോഗസ്ഥന് കൈമാറിയത്. നജ്‌റാനിലെ സാമൂഹ്യ പ്രവര്‍ത്തകനും കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗവുമായ സലീം ഉപ്പള കോണ്‍സിലേറ്റ് ഉദ്യോഗസ്ഥനെ അനുഗമിച്ചു.
ജിദ്ദ കോണ്‍സിലേറ്റ് ഉദ്യോഗസ്ഥന്റെ രണ്ട് ദിവസത്തെ നജ്‌റാല്‍ സന്ദര്‍ശനത്തിന്റെ മറ്റൊരു ഗുണമെന്നോണം കുവൈത്ത് അതിര്‍ത്തിയിലെ അല്‍ഖൈറില്‍ രണ്ട് മാസം മുമ്പ് മരിച്ച തമിഴ്‌നാട് സ്വദേശി വിജയ് യുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു തടസ്സമായിരുന്ന നിയമനടപടികള്‍ നജ്‌റാന്‍ പ്രവിശ്യ പോലീസുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കി.
വിജയ് ജോലി ചെയ്തിരുന്ന കമ്പനി മൃതദേഹം നാട്ടിലെത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us