കുണ്ടുപറമ്പ് പകൽവീട് വയോജനങ്ങളെ ചേർത്തു പിടിച്ച് ഹൃദയപൂർവ്വം റിയാദ് കേളി

New Update
3666

റിയാദ് : കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കുണ്ടുപറമ്പ്  'പകൽവീട് '  വയോജനങ്ങളെ ചേർത്ത് പിടിച്ച് റിയാദ് കേളി കലാസാംസ്കാരിക വേദി. കേളിയുടെ 'ഹൃദയപൂർവം കേളി' പദ്ധതിയുടെ ഭാഗമായി പകൽവീട് നിവാസികൾക്ക് ഒരുമാസത്തെ ഭക്ഷണവിതരണം കേളി നടത്തും.

Advertisment

പ്രത്യേകം പരിഗണനയും പരിചരണവും ലഭിക്കേണ്ടവരെ ചേർത്തു നിർത്തി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരോടൊപ്പം ചേർന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോർ വിതരണം ചെയ്യുന്ന പദ്ധതിയാണ് 'ഹൃദയപൂർവ്വം കേളി'. പദ്ധതിയുടെ വിതരണോദ്ഘാടനം കോഴിക്കോട് നോർത്ത് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.

വാർദ്ധക്യ ഘട്ടത്തിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ  ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കേന്ദ്രമാണ് പകൽവീട്. വയോജനങ്ങളുടെ മാനസിക - ആരോഗ്യ ഉല്ലാസത്തിനും പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ സുരക്ഷിതത്വത്തിനും പരിചരണത്തിനും വേണ്ടി കോഴിക്കോട് കോർപ്പറേഷനിലെ കുണ്ടുപറമ്പ് ആറാം വാർഡ് കേന്ദ്രീകരിച്ച് നിർമിച്ച ആദ്യത്തെ പകൽവീടിൽ 2022 ഏപ്രിൽ 27 ആണ് പ്രവേശനം ആരംഭിച്ചത്.

258

പരിസരപ്രദേശങ്ങളിലെ മൂന്നു വാർഡുകളിൽ നിന്നായി 428 മുതിർന്ന പൗരന്മാർ രജിസ്റ്റർ ചെയ്തിട്ടുള്ള പകൽ വീട്ടിൽ ദിവസവും നൂറിലധികം ആളുകൾക്ക് കോർപ്പറേഷൻ തയ്യാറാക്കി നൽകിയ ക്രമപ്രകാരം മൂന്നു നേരം ഭക്ഷണം നൽകിവരുന്നു. കോർപ്പറേഷന്റെ സഹായത്തിനു പുറമെ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടുകൂടിയാണ് ഈ മാതൃകാ സ്ഥാപനം പ്രവർത്തിക്കുന്നത്.

പകൽവീട്ടിൽ ഒരുക്കിയ ഉദ്ഘാടന ചടങ്ങിന് ആറാം വാർഡ് മെമ്പർ കെ റീജ അധ്യക്ഷത വഹിച്ചു. സിപിഐ എം കുണ്ടുപറമ്പ ലോക്കൽ ആക്ടിങ് സെക്രട്ടറി കുട്ടികൃഷ്‌ണൻ  സ്വാഗതം പറഞ്ഞു. കോഴിക്കോട് കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ, സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയ കമ്മറ്റി അംഗം ടി മുരളീധരൻ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, സിപിഐ എം എരഞ്ഞിക്കൽ ലോക്കൽ സെക്രട്ടറി പ്രവീൺ, കേളി രക്ഷധികാരി സമിതി അംഗങ്ങളായിരുന്ന ഷൗക്കത്ത് നിലമ്പൂർ, ഗോപിനാഥൻ വേങ്ങര, കേളി അംഗമായിരുന്ന ഹസ്സൻ കോയ പാറോപ്പടി, പ്രിയേഷ് കുമാർ, യൂസഫ്, ജയരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിപിഐ എം കുണ്ടുപറമ്പ് ലോക്കൽ കമ്മറ്റി അംഗം പി ഭാസ്കരൻ  ചടങ്ങിന് നന്ദി പറഞ്ഞു.

Advertisment