/sathyam/media/media_files/Ww1KS22hJDTdcDxDVqH7.jpeg)
ജിദ്ദ: വർഗീയ ഫാസിസ്റ്റു ശക്തികളിൽ നിന്നും ഇന്ത്യ എന്ന ആശയത്തിന്റെ വീണ്ടെടുപ്പിനായുള്ള പരിശ്രമങ്ങൾക്ക് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓർമ്മകൾ ശക്തി പകരുന്നതാണെന്നും . ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു 1942 ൽ കോൺഗ്രസ് ഉയർത്തിയ ‘ക്വിറ്റ് ഇന്ത്യ’ അഥവാ ഭാരത് ചോടോ എന്നത് എന്നും ഓ ഐ സി സി റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
അതേസമയം 'ഇന്ത്യ' എന്ന ആശയത്തിന്റെ വീണ്ടെടുപ്പിനായുള്ള വർത്തമാന ഇന്ത്യയിൽ കോൺഗ്രസ് ഉയർത്തിയ ശബ്ദമായ ഭാരത് ജോഡോ എന്ന മുദ്രാവാക്യം, രാജ്യത്തെ മുഴുവൻ പ്രതിപക്ഷ കക്ഷികളെയും ഒരു കുടകീഴിൽ അണിനിരത്തി വെറുപ്പുകൾക്ക് മേൽ സ്നേഹത്തിന്റെ ആലിഗനം നടത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി എന്നും,1942 ൽ ബ്രിട്ടീഷ്കാർ ഇന്ത്യ വിടണമെന്നാണെങ്കിൽ വർത്തമാനകാലത്ത് വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ ഇന്ത്യ വിടണമെന്ന പ്രമേയവും സമര മുറകളുമാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
യുവാക്കളാണ് ലോക മാറ്റങ്ങൾ കൊണ്ടുവന്നത്, യൂത്ത് കോൺഗ്രസ് സ്ഥാപക ദിനകൂടിയായ ആഗസ്ത് 9 ന് രാജ്യം ആവശ്യപ്പെടുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഇന്ത്യയെ വീണ്ടെടുക്കുന്ന സമരത്തിലും പരിശ്രമങ്ങൾക്കും പിന്തുണയേകി രാജ്യത്തെ മുഴുവൻ യുവജനങ്ങളും മുന്നോട്ട് വരണം എന്നുള്ളതുമാണെന്നും യോഗം അഭിപ്രായപ്പെട്ടു . " പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക " എന്ന മന്ത്രം ദേശീയ തലത്തിൽ കോൺഗ്രസ് പ്രവർത്തകർ ഹൃദയത്തിലേറ്റി ഭാരതത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിൽ ജനാധിപത്യ, മതേതരത്വ വിശ്വാസികളെ അണിചേർക്കണമെന്നും അഭിപ്രായപ്പെട്ടു.
ഒഐസിസി ഹെല്പ് ഡെസ്കിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ദേശീയോത്ഗ്രഥന പ്രതിജ്ഞക് ഒ ഐ സി സി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീർ നേതൃത്വം നൽകി. സാകിർ ഹുസൈൻ എടവണ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .നാസിമുദ്ദീൻ മണനാക്ക് , പ്രിൻസാദ് കോഴിക്കോട് , നാസർ സൈൻ, മുജീബ് മൂത്തേടം, അഷ്‌റഫ്തു വടക്കേകാട്, അഷ്‌റഫ് കൂരിയാട്, അനിൽ കുമാർ കണ്ണൂർ, സിദ്ദീഖ് പുല്ലങ്കോട് , ഉണ്ണി മേനോൻ, അബ്ദുൽ ഗഫൂർ വണ്ടൂർ, സുബുഹാൻ വണ്ടൂർ, സുധീഷ് കണ്ണൂർ, എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ഹെല്പ് ഡെസ്ക്ക കൺവീനർ അലി തെക്ക് തോട് സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us