New Update
/sathyam/media/media_files/cYbkmCVf3BGd4i6jPgoD.jpeg)
ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ അണ്ണൈ തമിഴ് മൻട്രം പൊങ്കൽ ആഘോഷിച്ചു . ജനുവരി 19 വെള്ളിയാഴ്ച വളരെ വിപുലമായി ഇന്ത്യൻ ക്ലബ് അങ്കണത്തിൽ വച്ച് നടന്ന ആഘോഷപരിപാടികളിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു.
Advertisment
ചടങ്ങിൽ ബഹ്‌റൈൻ ഇന്ത്യൻ എംബസി അംബാസഡർ വിനോദ് കെ ജേക്കബ്, ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ യൂസഫ് ലോറി, പാർലമെന്റ് അംഗം,ഡോ. മറിയം അൽദാൻ എന്നിവർ സന്നിഹിതരായിരുന്നു.എല്ലാ അതിഥികളും വിഭവ സമൃദ്ധമായ പൊങ്കൽ സദ്യയും, തമിഴ്ന്നറ്റിന്റെ തനത് കലാരൂപങ്ങളും ആസ്വദിച്ചു.
തങ്ങളുടെ സ്പോൺസർമാരുൾപ്പെടെ ഈ പരിപാടി വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അണ്ണൈ തമിഴ് മൻട്രം പ്രസിഡന്റ് ശ്രീ. സെന്തിൽ ജി.കെ, എ.ടി.എം ജനറൽ സെക്രട്ടറി ഡോ. താമരക്കണ്ണൻ എന്നിവർ അറിയിച്ചു,