/sathyam/media/media_files/Lfl7Ss8OVaJjsBpZDVva.jpeg)
ജിദ്ദ:: "വിപുലമായ പങ്കാളിത്തം, കരുത്തുറ്റ കമ്മിറ്റികൾ' എന്ന പ്രമേയത്തോടെ ജിദ്ദ - മലപ്പുറം ജില്ല കെ എം സി സി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പൊന്മള പഞ്ചായത്ത് കെഎംസിസി ജനറൽ ബോഡി യോഗം ചേരുകയും പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
അൻവർ പൂവല്ലൂർ (പ്രസിഡന്റ് ), ഇബ്‌റാഹീം കട്ടികുളങ്ങര, അബ്ദുല്ലത്തീഫ് പുല്ലാടൻ, എ. വി റിയാസ്, എ. ഹബീബ് (വൈസ് പ്രസിഡന്റുമാർ). സമദലി കരുപറമ്പൻ ( ജനറൽ സെക്രട്ടറി), നജ്മുദ്ധീൻ ചൂനൂർ, ഹൈദർ പൂവ്വാട്, സൽമാൻ ഫാരിസ്, പി. ഇല്യാസ് ( ജോ. സെക്രട്ടറിമാർ). ഹനീഫ വടക്കൻ (ട്രഷറർ) എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിറ്റി. ഉപദേശക സമിതി അംഗങ്ങളായി ടി. ടി ഷാജഹാൻ ( ചെയർമാൻ), ശരീഫ് കൂരിയാട്, കെ. ടി ജലീൽ ( മെമ്പർമാർ ) എന്നിവരെയും തിരഞ്ഞെടുത്തു.
ഹംദാൻ ബാബു കോട്ടക്കൽ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ജിദ്ദ - മലപ്പുറം ജില്ല കെ എം സി സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞാലി കുമ്മാളിൽ, മൊയ്‌ദീൻ എടയൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അൻവർ പൂവല്ലൂർ സ്വാഗതവും സമദലി വട്ടപ്പറമ്പ് നന്ദിയും പറഞ്ഞു.