/sathyam/media/media_files/bo7vd8FpBc3y4dcRA2TV.jpeg)
ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, 2024 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി 19, വെള്ളിയാഴ്ച 2024 ന് വൈകിട്ട് അഞ്ചു മുതൽ പതിനൊന്ന് വരെ സെഗയ്യ ബിഎംസി ഹാളിൽ വച്ച് വിവിധതരം കലാപരിപാടികളോടെ അരങ്ങേറും.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബികെജി ഹോൾഡിങ്ങ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ.ജി ബാബുരാജ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രശസ്‌തർ പങ്കെടുക്കും. മ്യൂസിക്കൽ ട്രീറ്റും മറ്റു വിവിധ ഇനം കലാപരിപാടികളും കൂടാതെ ക്രിസ്തുമസ് പുതുവത്സര ആഘോഷ രാവിന്റെ ഭാഗമായി കരോൾ സർവിസ് എന്നിവയും ഉണ്ടായിരിക്കും.
ബോബി പുളിമൂട്ടിൽ പ്രോഗ്രാം കൺവീനറും, വിനീത് വി.പി ജോയിന്റ് കൺവീനറും ആയ പ്രോഗ്രാം കമ്മറ്റിയിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുബാഷ് തോമസ്, ട്രഷറര്‍ വർഗ്ഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വർഗ്ഗീസ്,അരുൺ കുമാർ, വിഷ്ണു സോമൻ, തനുഷ് തമ്പി, ലിജോ ബാബു,അനിൽ കുമാർ, സിജി തോമസ്, വിനു കെ.എസ് , ശ്യാം എസ് പിള്ള, ഫിന്നി ഏബ്രഹാം, വിനോജ് എം കോശി, ദയ ശ്യാം, രെഞ്ചു ആർ നായർ, മോൻസി ബാബു, സുനു കുരുവിള, ജെയ്സൺ വർഗ്ഗീസ്, ലിബി ജെയ്‌സൺ, രാകേഷ് കെ. എസ്, അരുൺ പ്രസാദ്, ബൈജു മണപ്പള്ളിൽ, ബിജൊ തോമസ്, റെജി, റോബിൻ ജോർജ്, രേഷ്മ ഗോപിനാഥ്, സജീഷ് പന്തളം, ഷെറിൻ തോമസ് തുടങ്ങിയവര്‍ ആണ് മറ്റു അംഗങ്ങൾ.
അജു റ്റി കോശി ആണ് അവതാരകൻ.പ്രവർത്തനം തുടങ്ങി നാലാമത്തെ വർഷത്തിലേക്ക് കടക്കുന്ന അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടിയുള്ള സാമൂഹിക സാംസ്‌കാരിക മേഖലയിലും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നു. അകാലത്തിൽ മരണപ്പെട്ട അസോസിയേഷനിലെ വ്യക്തികളുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സഹായം, രോഗ പീഡകളാൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സ്വാന്ത്വനം , ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള ഭക്ഷണ കിറ്റ് വിതരണം തുടങ്ങി അനേകം സാമൂഹ്യ പ്രവർത്തനങ്ങളിൽ അസോസിയേഷൻ മികച്ച പങ്കു നിർവഹിക്കുന്നു.
ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി ബോബി പുളിമൂട്ടിലുമായോ (34367281) വിനീത് പി വി (33254336) യുമായൊ ബന്ധപ്പെടാവുന്നതാണ്.