/sathyam/media/media_files/FZ2GNODnozuPd6C6b9JS.jpeg)
ജിദ്ദ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് വേളയിൽ മീനായിലും അറഫായിലും അഭിനന്ദനാർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിയ ഒ ഐ സി സി വളണ്ടിയർമാരെയും ഹജ്ജിന് ആദ്യ ഇന്ത്യൻ ഹാജിവന്നത് മുതൽ അവസാനത്തെ ഹാജി മടങ്ങി പോകുന്നത് വരെ സ്തുത്യർഹമായ സേവനം നടത്തിയ മക്ക , മദീന ഏരിയാ കമ്മിറ്റികളെയും ജിദ്ദാ റീജ്യണൽ കമ്മിറ്റി ഒ ഐ സി സി ആദരിച്ചു.
സുഡാനിലെ ആഭ്യന്തര യുദ്ധത്തിനാൽ ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിൻറെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ കാവേരിയിൽ ജിദ്ദയിൽ സജീവമായി പ്രവർത്തിച്ച വളണ്ടിയര്മാരെയും ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റി ചടങ്ങിൽ ആദരിച്ചു.
മക്കാ ഏരിയാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് ഷാനിയാസ് കുന്നിക്കോട്ടും ഭാരവാഹികളായ ഷാജി ചുനക്കര , സാക്കീർ കൊടുവള്ളി, നിസാം കായംകുളം എന്നിവർ ചേർന്ന് ഗ്ലോബൽ കമ്മിറ്റി അംഗവും സീനിയർ നേതാവുമായ ചെമ്പൻ അബ്ബാസിൽ നിന്നും മദീന കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് അബ്ദുൽ ഹമീദ്
പെരുമ്പറമ്പിൽ ഗ്ലോബൽ കമ്മിറ്റി അംഗവും ഹെല്പ് സെൽ കൺവീനറുമായ അലി തേക്ക് തോടിൽ നിന്നും മെമെന്റോകൾ സ്വീകരിച്ചു.
സേവന നിരതരായ കർമ്മ ഭടന്മാരാണ് ഏത് സംഘടനയുടെയും ഊർജ്ജവും നട്ടെല്ലുമെന്നും ഓ ഐ സി സി യുടെ പൂർവ്വ നാമമായ ഐ സി സി തുടങ്ങിവെച്ച ഹജ്ജ് വളണ്ടിയർ സേവന പ്രവർത്തനങ്ങൾ ഇന്ന് എല്ലാ സംഘടനകളും ഏറ്റെടുത്ത് നടത്തുന്നു എന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും ചടങ്ങു ഉത്‌ഘാടനം ചെയ്ത ചെമ്പൻ അബ്ബാസ് പറഞ്ഞു.
ഓ ഐ സി സി യുടെ ഹജ്ജ് വളണ്ടിയർമാർ ഓ ഐ സി സി ഹജ്ജ് സെല്ലിന്റെ കീഴിൽ പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ജിദ്ദാ ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ കീഴിലും സന്നദ്ധ ഭടന്മാരായി ഹജ്ജ് സേവനം നടത്തി വരുന്നുണ്ട് . കൂടാതെ മക്കാ മദീനാ ഏരിയാ കമ്മിറ്റികളും വളരെ സജീവമായി മിനായിലും അറഫായിലും മുഴുവൻ സമയവും പ്രവർത്തിക്കുന്നു
ചടങ്ങിൽ പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യക്ഷത വഹിച്ചു.
അലി തേക്കുതോട് , നാസിമുദ്ദീൻ മണനാക്ക് , ഷാനിയാസ്, അബ്ദുൽ ഹമീദ്, ഉണ്ണിമേനോൻ, സി സി ഷംസു, ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി, യൂനുസ് കാട്ടൂർ, മുജീബ് മൂത്തേടം എന്നിവർ സംസാരിച്ചു.
പ്രിൻസാദ്, അഷ്‌റഫ് കൂരിയാട്, സിദ്ദീഖ് പുല്ലംങ്കോട്, അനിൽ മുഹമ്മദ്, നാസർ സൈൻ, ഷെരീഫ് തിരുവനന്തപുരം, അനിൽ കുമാർ കണ്ണൂർ, സുബ്ഹാൻ വണ്ടൂർ, നിഷാദ് യഹ്‌യ, സക്കീർ ചെമ്മണ്ണൂർ,അഭിലാഷ് ഹരികുമാർ, ശാംനാട് തിരുവനന്തപുരം, സഹിർ ഖാൻ സി സി ,ഉസ്മാൻ കുണ്ട്കാവ് , അബ്ദുൽ ഗഫൂർ വണ്ടൂർ, പ്രവീൺ കണ്ണൂർ, സമാൻ വാഴക്കാട്, ഇബ്രാഹിം വാഴക്കാട്, ഷാഹിദ പുറക്കാട്, അമീർ മടപ്പള്ളി, നവാസ് ബീമാപള്ളി എന്നിവർ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു.
ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും അഷ്‌റഫ് വടക്കേകാട് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us