/sathyam/media/media_files/5td9sS7eYeDWDlnwqh7r.jpeg)
ജിദ്ദ: റിയാദ് കേളി കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പത്താമത് കേളി ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. മലാസ് പെപ്പർട്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു.
കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി വർഗീസ് ഇടിച്ചാണ്ടി ഫിക്‌സ്ചർ പ്രകാശനം ചെയ്‌തു. രക്ഷാധികാരി സമതി അംഗങ്ങളായ ടിആർ സുബ്രഹ്മണ്യൻ, പ്രഭാകരൻ കണ്ടോന്താർ, ജോസഫ് ഷാജി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, റിഫ പ്രസിഡന്റ് ബഷീർ ചേലാമ്പ്ര, സെക്രട്ടറി സൈഫുദ്ധീൻ, ട്രഷറർ അബ്ദുൽ കരീം, സെക്രട്ടറിയേറ്റ് അംഗം മുസ്തഫ കവായ്, ടൂർണ്ണമെന്റ് ടെക്‌നിക്കൽ കൺവീനർ ഷറഫുദ്ധീൻ, പന്നിക്കോഡ് എന്നിവർ സംസാരിച്ചു. ജോയിന്റ് കൺവീനർ ജവാദ് പരിയാട്ട് നന്ദി പറഞ്ഞു.
ഒക്ടോബർ 27 മുതൽ ആരംഭിക്കുന്ന ടൂർണമെന്റ് രണ്ടു മാസക്കാലം നീണ്ടുനിൽക്കും. എല്ലാ വെള്ളിയാഴ്ചകളിലും രണ്ടു കളികൾ വീതം നടക്കും. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകൾ മാറ്റുരക്കുന്ന മത്സരം ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിലാണ് നടക്കുക. ഗ്രൂപ്പ് എ യിൽ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട്, ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ, സുലൈ എഫ്സി, റെയിൻബോ എഫ്സി എന്നിവരും ഗ്രൂപ്പ് ബിയിൽ ഇസ്സ ഗ്രൂപ്പ് അസീസിയ, ബെഞ്ച് മാർക്ക് ടെക്‌നോളജി റോയൽ ഫോക്കസ് ലൈൻ എഫ്സി, റിയൽ കേരള എഫ്സി, ലാന്റെൺ എഫ്സി എന്നിവരുമാണ് മത്സരിക്കുന്നത്.
ഇന്റർനാഷണൽ ബ്രാന്റായ കുടുവാണ് പത്താമത് ടൂർണമെന്റിന്റെ മുഖ്യ പ്രയോജകർ, സഹ പ്രയോജകരായി റിയാദ് വില്ലാസ്, ഫ്യൂച്ചർ എജ്യൂക്കേഷൻ, വെസ്റ്റേൺ യൂണിയൻ എന്നിവരും മറ്റു പ്രമുഖ സ്ഥാപനങ്ങളും സഹകരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us