സുഹൃദ് സംഗമവും ആദരിക്കലും ഞായറാഴ്ച വെകീട്ട് എം എസ് എസ് സ്‌കൂളിൽ; മുഖ്യാതിഥി വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ

New Update
pyaca

പൊന്നാനി:    നഗരത്തിലെ സൗഹൃദ കൂട്ടായ്മകളായ  പ്യാക്ക ആൻഡ് ജെ എം റോഡ് കമ്മിറ്റി (ജെ എം ആർ സി) സൗഹൃദ സംഗമം ഞായറാഴ്ച അരങ്ങേറും.   ജിം റോഡിലെ എം എസ് എസ് സ്‌കൂളിൽ വൈകിട്ട് 4. 30ന് ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യാഥിതിയായി ഇയ്യിടെ ചുമതലയേറ്റ സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ പങ്കെടുക്കുമെന്ന്  സംഘാടകർ അറിയിച്ചു.

Advertisment

ഒരു ചെറിയ  ഇടവേളക്കു ശേഷം നടക്കുന്ന സൗഹൃദ  സംഗമത്തിൽ വെച്ച്  പ്രശസ്തമായ പൊന്നാനി മഊനത്തുൽ ഇസ്ലാം സഭയുടെ ജനറൽ  സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  എ എം അബ്ദുസമദിനെ ആദരിക്കുന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കുമെന്ന്  പ്രസിഡണ്ട്  ടി കെ അഷ്‌റഫ് പൊന്നാനി,  കൺവീനർ പ്രഫ.  കെ ഇമ്പിച്ചിക്കോയ എന്നിവർ  വിവരിച്ചു.    നീണ്ട ഇടവേളക്ക് ശേഷമാണ് മഊനത്തുൽ ഇസ്‌ലാം സഭയ്ക്ക് സ്വന്തം നാട്ടുകാരനായ ഒരു കാര്യദർശി  ഉണ്ടാകുന്നത്.    പ്യാക്ക ആൻഡ്  ജെ എം ആർ സി കൂടായ്മയുടെ സ്ഥാപകാംഗം കൂടിയാണ്  എ എം അബ്ദുസ്സമദ്.

Advertisment