ഗൾഫ് മേഖലയിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും നാവികരെയും അയച്ച് അമേരിക്ക; വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കാനുള്ള ഇറാൻ്റെ ശ്രമങ്ങളെ ചെറുക്കലാണ് ലക്ഷ്യം; യു.എസ് നീക്കത്തെ ഉറ്റുനോക്കി ​ഗൾഫ് രാജ്യങ്ങൾ

വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കാനുള്ള ഇറാൻ്റെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ വ്യക്തമാക്കി. വാണിജ്യ കപ്പലുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

New Update
us military

ദുബായ്: ​ഗൾഫ് മേഖലയിലേക്ക് കൂടുതൽ സന്നാഹങ്ങളെ അയക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ഉറ്റുനോക്കി മിഡിലീസ്റ്റ് രാജ്യങ്ങൾ. ഇറാനെ നേരിടാൻ അമേരിക്ക ഇതിനകം തന്നെ നിരവധി യുദ്ധക്കപ്പലുകളും നാവികരെയും ഗൾഫ് മേഖലയിലേക്ക് അയച്ചിട്ടുണ്ട്. 

Advertisment

വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കാനുള്ള ഇറാൻ്റെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് നീക്കമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ വ്യക്തമാക്കി. വാണിജ്യ കപ്പലുകളുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

യു‌എസ്‌എസ് ബറ്റാൻ ആംഫിബിയസ് റെഡിനെസ് ഗ്രൂപ്പും 26-ാമത് മറൈൻ എക്‌സ്‌പെഡിഷണൽ യൂണിറ്റുമാണ് ഗൾഫ് മേഖലയിലേക്ക് അയക്കുന്നതെന്ന് അനുമതി ഉത്തരവിൽ ഓസ്റ്റിൻ വ്യക്തമാക്കി. ആംഫിബിയസ് ആക്രമണക്കപ്പലായ ബറ്റാൻ , യുഎസ്എസ് മെസ വെർഡെ, യുഎസ്എസ് കാർട്ടർ ഹാൾ എന്നിങ്ങനെ മൂന്ന് കപ്പലുകളാണ് സംഘത്തിലുള്ളത്.

ഒരു പര്യവേഷണ യൂണിറ്റിൽ സാധാരണയായി 2,500 നാവികരാണ് ഉൾപ്പെടുന്നത്. നീക്കം മേഖലയിൽ കൂടുതൽ വഴക്കവും നാവിക ശേഷിയും നൽകുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. സംഘം വിർജീനിയയിലെ നോർഫോക്കിൽ നിന്നാണ് പുറപ്പെട്ടത്.

യുഎസ്എസ് തോമസ് ഹഡ്നർ എന്ന ഡിസ്ട്രോയറിനെയും എഫ്-35, എഫ്-16 യുദ്ധവിമാനങ്ങളെയും ഈ മേഖലയിലേക്ക് അയക്കാനുള്ള തീരുമാനങ്ങൾക്ക് ശേഷമാണ് ഇത് .ഈ മാസം ആദ്യം ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് എണ്ണക്കപ്പലുകൾ പിടിച്ചെടുക്കാൻ ഇറാൻ ശ്രമിച്ചെന്നാണ് യുഎസ് ആരോപണം.

Advertisment