ഭക്ഷ്യസുരക്ഷാ നിയമ ലംഘനം; അബുദാബിയിലെ ബഖ്വാല ഷോപ്പ് അടച്ചുപൂട്ടി

സുരക്ഷാ പരാതികളും നിയമലംഘനങ്ങളും 800555 എന്ന നമ്പറിൽ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

New Update
food safety

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമ ലംഘനത്തിന് അബുദാബിയിലെ ഗ്രീൻ ഹൗസ് ബഖാല സ്റ്റോർ അടച്ചുപൂട്ടി. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സ്ഥാപനത്തിന് പൂട്ട് വീണത്. 

Advertisment

“CN-1060846 എന്ന ട്രേഡ് ലൈസൻസ് കൈവശമുള്ള പലചരക്ക് ഷോപ്പിൽ, അബുദാബി എമിറേറ്റിലെ ഭക്ഷണവും അതിനോടൊപ്പമുള്ള നിയമനിർമ്മാണവും സംബന്ധിച്ച 2008 ലെ നിയമ നമ്പർ (2) ന്റെ ലംഘനമാണെന്ന് കണ്ടെത്തി.

ഭക്ഷ്യ സുരക്ഷ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രധാന നിയമനിർമ്മാണ് അബുദാബി എമിറേറ്റിലെ ഭക്ഷണത്തെക്കുറിച്ച് 2008 ജനുവരിയിൽ ആദ്യമായി പ്രസിദ്ധീകരിച്ച നിയമം നമ്പർ 2. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ഇവിടെ നിന്ന് പിടിച്ചെടുത്തിരുന്നു. സുരക്ഷാ പരാതികളും നിയമലംഘനങ്ങളും 800555 എന്ന നമ്പറിൽ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisment