കെ.എം.സി.സി ജിദ്ദ - മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

New Update
22

ജിദ്ദ - കെ.എം.സി.സി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽവന്നു.ജിദ്ദയിലെ സീസൺ റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റിൽ കെ.എം.സി.സി ജിദ്ദ- മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ഇബ്ബു അഡ്ക അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹസ്സൻ ബത്തേരി ഉദ്ഘാടനം ചെയ്തു,  ഇസ്സുദ്ദിൻ കുമ്പള മുഖ്യാതിഥിയായിരുന്നു.  

Advertisment

കാസറഗോഡ് ജില്ലാ കമ്മിറ്റി  പ്രസിഡൻ്റ് ഹിറ്റാച്ചി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി,  ബഷീർ ബായാർ,അബ്ദു പെർള എന്നിവർ റിപ്പോർട്ട്  അവതരിപ്പിച്ചു.റിട്ടേണിംഗ് ഓഫീസർ കെ എം ഇർഷാദ്, നിരീക്ഷകൻ നസീർ പെരുമ്പള എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രവാസ ലോകത്തെ മഞ്ചേശ്വരം സ്വദേശികളുടെഏറ്റവും ശക്തമായ  കൂട്ടായ്മകളിൽ ഒന്നായ ജിദ്ദ - മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് കീഴിൽ കഴിഞ്ഞ കാലയളവിൽ 30 ലക്ഷം രൂപയുടെചാരിറ്റി  പ്രവര്‍ത്തനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു

കമ്മിറ്റി ഭാരവാഹികൾ:  ചെയർമാൻ  ഇസ്സുദ്ദിൻ കുമ്പള , പ്രസിഡന്റ് ഇബ്രാഹിം ഇബ്ബു അഡ്‌ക, ജനറൽ സെക്രട്ടറി നജീബ് മള്ളങ്കൈ,  ട്രഷറർ മുഹമ്മദലി ഹൊസങ്കടി, ഓർഗനൈസിംഗ് . സെക്രട്ടറി ഹാരിസ് മൊഗ്രാൽ, വൈസ് പ്രസിഡന്റുമാർ: ഹനീഫ് ഉപ്പള ബനിമാലിക്, ലത്തീഫ് മച്ചമ്പാടി, ഹമീദ് കുക്കാർ, അബ്ദുൾ റഹ്മാൻ പച്ചിലമ്പാറ, അബ്ദുൾ റഹ്മാൻ പാവൂർ, മുഹമ്മദ് ബേക്കൂർ,ജോ. സെക്രട്ടറിമാർ: സമദ് മജിബൈൽ,  അസീസ് പാപ്പിയാർ, അസീസ് കൊടിയമ്മ, ആസിഫ് ഷിറിയ, സാബിർ മൊഗ്രാൽ.

Advertisment